കോ​ൽ​ക്ക​ത്ത/​ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡും മോ​ഹ​ൻ​ ബ​ഗാ​നും ജ​യി​ച്ചു.

നോ​ർ​ത്ത് ഈ​സ്റ്റ് ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​ഞ്ചാ​ബ് എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. പ​ത്തു​പേ​രു​മാ​യി മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കേ​ണ്ടി​വ​ന്ന നോ​ർ​ത്ത് ഈ​സ്റ്റി​നാ​യി ഗ്യു​ലേ​ർ​മോ ഫെ​ർ​ണാ​ണ്ട​സ് (15’), നെ​സ്റ്റ​ർ അ​ൽ​ബി​യാ​ച്ച് (18’) എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്.

45+4-ാം മി​നി​റ്റി​ൽ സൊ​റെ​യ്ശാം ദി​നേ​ശ് സിം​ഗ് ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ടു പു​റ​ത്താ​യ​തോ​ടെ നോ​ർ​ത്ത് ഈ​സ്റ്റ് പ​ത്തു​പേ​രാ​യി ചു​രു​ങ്ങി. 88-ാം മി​നി​റ്റി​ൽ ഇ​വാ​ൻ നൊ​വോ​സെ​ല​ച്ച വ​ല​കു​ലു​ക്കി. ജ​യ​ത്തോ​ടെ നോ​ർ​ത്ത് ഈ​സ്റ്റ് 15 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.


കോ​ൽ​ക്ക​ത്ത സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മോ​ഹ​ൻ​ബ​ഗാ​ൻ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ തോ​ല്പി​ച്ചു. ടോം ​അ​ൽ​ഡ്റെ​ഡ് (15’), ലി​സ്റ്റ​ൻ കൊ​ളാ​കോ (45+2’), ജെ​മി മാ​ക് ലെ​റ​ൻ (75’) എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്. ജ​യ​ത്തോ​ടെ ബ​ഗാ​ൻ 17 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.