ലാസ്വേഗസിൽ തെളിയുമോ മാക്സ് ചാന്പ്യൻഷിപ്പ്
Saturday, November 23, 2024 12:32 AM IST
വിമൽ പെരുവനം
ഫോർമുല വണ്‍ റേസിംഗ് അതിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കുന്പോൾ ഫോർമുല വണ്‍ വേൾഡ് ഡ്രൈവേഴ്സ് ചാന്പ്യൻ ആരെന്ന് ഒരുപക്ഷേ ലാസ് വേഗാസ് തെളിയിക്കും. ഫോർമുല വണ്‍ 2024 സീസണിൽ ഇനി മൂന്ന് റേസുകളുകളാണുള്ളത്. റെഡ്ബുൾ റേസിംഗിന്റെ മാക്സ് വേർസ്റ്റപ്പനും മക്ലാറന്റെ ലാൻഡോ നോറിസുമാണ് അന്തിമപോരാട്ടത്തിൽ മുൻപന്തിയിൽ ഉള്ളത്. ലാസ് വേഗസ്, ഖത്തർ, അബുദാബി എന്നിവിടങ്ങളിലാണ് ഇനി ഫോർമുല വണ്‍ മത്സരങ്ങൾ ബാക്കിയുള്ളത്.
വേർസ്റ്റപ്പന്റെ സാധ്യതകൾ
സാവോപോളോയിൽ നടന്ന ബ്രസീലിയൻ ഗ്രാൻഡ്പ്രീയിലെ ഉജ്വലവിജയത്തിനുശേഷം വേർസ്റ്റപ്പൻ നാലാം ലോകചാന്പ്യൻഷിപ്പ് ലാസ് വേഗാസിൽ നേടുന്നതിനു സാധ്യതകൾ ഉയർത്തി. ഡച്ച് താരമായ വേർസ്റ്റപ്പന് സീസണിന്റെ രണ്ടാംപകുതിയിൽ വലിയ വെല്ലുവിളിയാണ് മികച്ച ഫോമിലുള്ള മക്ലാറൻ-മേഴ്സിഡസ് ടീമിന്റെ നോറിസ് ഉയർത്തിയത്. എന്നാൽ ബ്രസീലിലെ ജയം വേർസ്റ്റപ്പന് 62 പോയിന്റിന്റെ ലീഡാണ് നേടിക്കൊടുത്തത്.
ലാസ് വേഗാസിനുശേഷം മാക്സിമം 60 പോയിന്റുകളെ ശേഷിക്കൂ എന്നിരിക്കെ (ഖത്തറിൽ 34, അബുദാബിയിൽ 26) നോറിസിനേക്കാൾ രണ്ടിൽകൂടുതൽ പോയിന്റ് നേടാനായാൽ ഡച്ച് ഡ്രൈവർ ലോക ചാന്പ്യൻ ആകും.
മറ്റാർക്കെങ്കിലും ചാന്പ്യൻഷിപ്പ്
ചാന്പ്യൻഷിപ്പ് പോരാട്ടത്തിൽ ഇനിയുള്ളതു മാക്സിമം 86 പോയിന്റുകളാണെന്നിരിക്കേ, വേർസ്റ്റപ്പന്റെ ബ്രസീലിലെ വിജയത്തോടെ ഫെറാറിയുടെ ചാൾസ് ലക്ലർക്കും മക്ലാറൻ-മേഴ്സിഡസിന്റെ ഓസ്കാർ പിയാസ്്്ട്രിയും ചാന്പ്യൻ പട്ട സാധ്യതയിൽനിന്ന പുറത്തായിരിക്കുകയാണ്.
ഫെറാറിയുടെ ചാൾസ് ലക്ലർക്കിന് 86 പോയിന്റുകൾ നേടിയാൽ വേർസ്റ്റപ്പനുമായി ഒപ്പമെത്താനാകുമെങ്കിലും വിജയങ്ങളുടെ എണ്ണത്തിൽ ഇതു നഷ്ടപ്പെടും. പിയാസ്്്ട്രി 131 പോയിന്റ് പിറകിലായതിനാൽ ചാന്പ്്യൻഷിപ്പ് സാധ്യതകൾ ഇല്ലാതായി.
ആർക്കാകും ടീം ചാന്പ്യൻഷിപ്പ്?
ഡ്രൈവേഴ്സ് ചാന്പ്്യൻഷിപ്പ് ഈ വാരം തീരുമാനമാകാൻ സാധ്യതയുണ്ട്. എന്നാൽ ടീം ചാന്പ്്യൻഷിപ്പ് ആർക്കെന്നറിയാൻ അവസാന മത്സരമായ അബുദാബി വരെ കാത്തിരിക്കേണ്ടിവന്നേക്കും. മുൻനിര മൂന്ന് ടീമുകളാണ് പോരാട്ടത്തിൽ ഉള്ളത്. 32 പോയിന്റ്ിന്റ് ലീഡുമായി മക്ലാറൻ-മേഴ്സിഡസ് (593 പോയിന്റ്്) ഒന്നാംസ്ഥാനത്താണ്. ഫെറാറി (557), റെഡ്ബുൾ (544) എന്നീ ടീമുകൾ ടീം ചോന്പ്യൻഷിപ്പ് പോരാട്ടത്തിലുണ്ട്.
ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പ് ടേബിൾ
1. മാക്സ് വേർസ്റ്റപ്പൻ (റെഡ്ബുൾ) : 393
2. ലാൻഡോ നോറിസ് (മക്ലാറൻ) : 331
3. ചാൾസ് ലക്ലർക്ക് ( ഫെറാറി) : 307
4. ഓസ്കാർ പിയാസ്ട്രി (മക്ലാറൻ) : 262
5. കാർലോസ് സെയിൻസ് ( ഫെറാറി) : 244
6. ജോർജ് റസൽ (മെഴ്സിഡസ്) : 192
7. ലൂയി ഹാമിൽട്ടണ് (മെഴ്സിഡസ്) : 190
8. സെർഗിയോ പെറസ് (റെഡ്ബുൾ) : 151
ടീം ചാന്പ്യൻഷിപ്പ് ടേബിൾ
1. മക്ലാറൻ : 593
2.ഫെറാറി : 557
3. റെഡ്ബുൾ റേസിംഗ്: 544
4. മെഴ്സിഡസ്: 382
5. ആസ്റ്റണ്‍ മാർട്ടിൻ: 86
6. ആൾപൈൻ:49
7. ഹാസ് : 46
8. ആർബി : 44
ഹാമിൽട്ടന്റെ ഫെറാറിയിലേക്കുള്ള മാറ്റം: വെളിപ്പെടുത്തലുമായി മെഴ്സിഡസ് സിഇഒ
ഫോർമുല വണ്ണിലെ പോപ്പുലർ ഡ്രൈവറായ ലൂയി ഹാമിൽട്ടണിന്റെ മെഴ്സിഡസിൽനിന്നും ഫെറാറിയിലേക്കുള്ള കൂടുമാറ്റം ചൂടേറിയ വാർത്തയായിരുന്നു. നിലവിൽ ഹാമിൽട്ടണാണ് എഫ് വണ്‍ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കിരീടത്തിന് അവകാശി.
( മൈക്കൽ ഷുമാക്കറിനൊപ്പം ഏഴു തവണ) കൂടുമാറ്റം തന്റെ കാതുകളിൽ ആദ്യമെത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മെഴ്സിഡസ് എഫ് വണ്‍ ടീം സിഇഒ ടോട്ടോ വോൾഫ്. ഹാമിൽട്ടണ് തന്നോട് ഇതു വെളിപ്പെടുത്തുന്നതിനു രണ്ടുവാരംമുൻപേ കാർലോസ് സെയിൻസ് സീനിയറിൽനിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.