സിം​ഗ​പ്പു​ർ സി​റ്റി: ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ര​ണ്ടാം റൗ​ണ്ടി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ൻ ചൈ​ന​യു​ടെ ഡി​ങ് ലി​റ​നും ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ക​റു​ത്ത ക​രു​ക്ക​ൾ നീ​ക്കി ക​ള​ത്തി​ലി​റ​ങ്ങി​യ ഗു​കേ​ഷ് ഇ​രു​പ​ത്തി​മൂ​ന്നാം നീ​ക്ക​ത്തി​ലാ​ണ് ലി​റ​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച​ത്. പ​തി​നാ​ലു ഗെ​യി​മു​ക​ളു​ള്ള മ​ത്സ​ര​ത്തി​ന്‍റെ ഒ​ന്നാം റൗ​ണ്ടി​ൽ ഗു​കേ​ഷി​നെ കീ​ഴ​ട​ക്കി​യ ലി​റ​ൻ 1.5-0.5 എ​ന്ന സ്കോ​റി​നു മു​ന്നി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്.

ലി​റ​ൻ വെ​ള്ള​ക്ക​രു​ക്ക​ളു​മാ​യി ക​ളി​ക്കു​ന്പോ​ൾ അ​പൂ​ർ​വ​മാ​യി മാ​ത്രം ക​ളി​ക്കാ​റു​ള്ള e4 ഓ​പ്പ​ണിം​ഗാ​ണ് ഈ ​ഗെ​യി​മി​ൽ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​രു​വ​രു​ടെ​യും ആ​ന​ക​ളും കു​തി​ര​ക​ളും ആ​രം​ഭ​ത്തി​ൽ ത​ന്നെ യു​ദ്ധ​രം​ഗ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ ഇ​റ്റാ​ലി​യ​ൻ ഗെ​യി​മി​ന്‍റെ ഗി​യു​ക്കോ പി​യാ​നി​സി​മോ- ഫോ​ർ നൈ​റ്റ് വേ​രി​യേ​ഷ​നിലേ​ക്കു ക​ളി നീ​ങ്ങി. ഏ​ഴാ​മ​ത്തെ നീ​ക്ക​ത്തി​ൽ ത​ന്നെ ലി​റ​ൻ കാ​സ​ലിം​ഗ് ന​ട​ത്തി രാ​ജാ​വി​നു കോ​ട്ട​കെ​ട്ടി. വെ​ള്ള ക​ള​ത്തി​ലെ ബി​ഷ​പ്പു​ക​ൾ പ​ര​സ്പ​രം വെ​ട്ടി മാ​റ്റി​യ ശേ​ഷം പ​ത്താം നീ​ക്ക​ത്തി​ൽ ഗു​കേ​ഷും കാ​സ​ലിം​ഗ് ചെ​യ്തു.

ഒ​ന്നാം ഗെ​യി​മി​നു വി​പ​രീ​ത​മാ​യി പ്രാ​രം​ഭ​നീ​ക്ക​ങ്ങ​ൾ ലി​റ​ൻ വേ​ഗ​ത്തി​ൽ ന​ട​ത്തി​യ​പ്പോ​ൾ പ​തി​നാ​ലാം നീ​ക്ക​ത്തി​നു​ശേ​ഷം അ​ൻ​പ​തു മി​നി​റ്റ് സ​മ​യം ഗു​കേ​ഷി​നു കു​റ​വാ​യി​രു​ന്നു. പ​ന്ത്ര​ണ്ടാം നീ​ക്ക​ത്തി​ൽ ക്വീ​നു​ക​ൾ പ​ര​സ്പ​രം വെ​ട്ടി​മാ​റ്റ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഒ​രു തേ​രി​നെ കൂ​ടി എ​ക്സ്ചേ​ഞ്ച് ചെ​യ്യാ​നാ​യി ഗു​കേ​ഷ് ന​ല്കി​യെ​ങ്കി​ലും ലി​റ​ൻ അ​തി​നു ത​യാ​റാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ പ​തി​നേ​ഴാം നീ​ക്ക​ത്തി​നാ​യി ഇ​രൂ​പ​ത്തി​മൂ​ന്നു മി​നി​റ്റ് ആ​ലോ​ചി​ച്ച ശേ​ഷ​മാ​ണ് ബ്ലാ​ക്കി​ന്‍റെ d4 ​ലു​ള്ള കു​തി​ര​യെ ആ​ക്ര​മി​ച്ചു കൊ​ണ്ട് ചൈ​നീ​സ് താ​രം തേ​രി​നെ d1 ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്.


ഗു​കേ​ഷ് ത​ന്‍റെ റൂ​ക്കു​ക​ൾ ര​ണ്ടും d ​ഫ​യ​ലി​ലെ​ത്തി​ച്ച​പ്പോ​ൾ ലി​റ​ന് സ​മ​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന മു​ൻ​തൂ​ക്കം ന​ഷ്ട​മാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു​വ​ർ​ക്കും പൊ​സി​ഷ​നി​ൽ മേ​ധാ​വി​ത്വം നേ​ടാ​നാ​കാ​ത്ത​തി​നാ​ൽ കു​തി​ര​ക​ൾ ആ​വ​ർ​ത്തി​ച്ചു ക​ളി​ച്ച് മൂ​ന്നു ത​വ​ണ ഒ​രേ പൊ​സി​ഷ​ൻ വ​രു​ത്തി സ​മ​നി​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഗെ​യി​മി​ൽ ഇ​രു​പ​ത്തി​മൂ​ന്നു നീ​ക്ക​മാ​യ​പ്പോ​ഴേ​ക്കും ഒ​രേ പൊ​സി​ഷ​ൻ മൂ​ന്നു​ത​വ​ണ ആ​വ​ർ​ത്തി​ക്ക​പ്പെ​ട്ട​തി​നാ​ലാ​ണ് സ​മ​നി​ല വ​ന്ന​ത്. ഇ​ന്നു ന​ട​ക്കു​ന്ന മൂ​ന്നാം റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ഗു​കേ​ഷ് വെ​ള്ള ക​രു​ക്ക​ൾ നീ​ക്കും.