2025 ഐ​​പി​​എ​​ൽ ട്വ​​ന്‍റി 20 ക്രി​​ക്ക​​റ്റ് സീ​​സ​​ണി​​ലേ​​ക്കു​​ള്ള മെ​​ഗാ താ​​ര​​ലേ​​ലം ഞാ​​യ​​റാ​​ഴ്ച​​യും തി​​ങ്ക​​ളാ​​ഴ്ച​​യു​​മാ​​യി ജി​​ദ്ദ​​യി​​ലെ അ​​ബാ​​ദി അ​​ൽ ജോ​​ഹ​​ർ അ​​രീ​​ന​​യി​​ൽ ന​​ട​​ന്നു. കോ​​ടി​​ക​​ൾ മു​​ട​​ക്കി പ​​ത്ത് ഫ്രാ​​ഞ്ചൈ​​സി​​ക​​ൾ ത​​ങ്ങ​​ൾ​​ക്കു​​ള്ള ക​​ളി​​ക്കാ​​രെ​​യെ​​ത്തി​​ച്ചു. ഇ​​ത്ത​​വ​​ണ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ​​ക്കാ​​യാ​​ണ് ഫ്രാ​​ഞ്ചൈ​​സി​​ക​​ൾ കൂ​​ടു​​ത​​ൽ പ​​ണം മു​​ട​​ക്കി​​യ​​ത്.

ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ലെ ത​​ന്നെ ഏ​​റ്റ​​വും വി​​ല​​യേ​​റി​​യ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് ഋഷഭ് പ​​ന്ത് സ്വ​​ന്ത​​മാ​​ക്കി. 27 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് പൂ​​ന സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സ് പ​​ന്തി​​നെ​​യെ​​ടു​​ത്ത​​ത്. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്കി​​നാ​​യി കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ് ചെ​​ല​​വ​​ഴി​​ച്ച 24.75 കോ​​ടി രൂ​​പ​​യു​​ടെ റി​​ക്കാ​​ർ​​ഡാ​​ണ് ഇ​​ന്ത്യ​​ൻ വി​​ക്ക​​റ്റ്കീ​​പ്പ​​ർ തി​​രു​​ത്തി​​യ​​ത്. ഏ​​റ്റ​​വും വി​​ല​​യേ​​റി​​യ ആ​​ദ്യ പ​​ത്തു ക​​ളി​​ക്കാ​​രി​​ൽ ആ​​റു​​പേ​​ർ ഇ​​ന്ത്യ​​ക്കാരാ​​ണ്. ടോ​​പ് ഫൈ​​വി​​ൽ ഇ​​ന്ത്യ​​ക്കാ​​ർ മാ​​ത്ര​​മേ​​യു​​ള്ളൂ. വി​​ല​​യേ​​റി​​യ താ​​ര​​ങ്ങ​​ളി​​ൽ ആ​​ദ്യ ഇ​​രു​​പ​​രി​​ൽ പ​​ത്ത് ഇ​​ന്ത്യ​​ക്കാ​​രാ​​ണു​​ള്ള​​ത്.

ര​​ണ്ടാ​​മ​​താ​​യി 26.75 കോ​​ടി രൂ​​പ​​യ്ക്ക് പ​​ഞ്ചാ​​ബ് കിം​​ഗ്സ് സ്വ​​ന്ത​​മാ​​ക്കി​​യ ശ്രേ​​യ​​സ് അ​​യ്യ​​രാ​​ണ്. ലേ​​ല​​ത്തി​​ന്‍റെ ആ​​ദ്യ ദി​​ന​​ത്തി​​ൽ ശ്രേ​​യ​​സ് അ​​യ്യ​​റെ​​യാ​​ണ് ആ​​ദ്യം വലിയ തുകയ്ക്കു വി​​ളി​​ച്ചെ​​ടു​​ത്ത​​ത്. ശ്രേ​​യ​​സി​​ന് വി​​ല​​യേ​​റി​​യ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് ഏ​​താ​​നും മി​​നി​​റ്റു​​ക​​ളേ കൈ​​വ​​ശം വ​​യ്ക്കാ​​നാ​​യു​​ള്ളൂ. 23.75 കോ​​ടി രൂ​​പ​​യ്ക്ക് കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ് സ്വ​​ന്ത​​മാ​​ക്കി​​യ വെ​​ങ്കി​​ടേ​​ഷ് അ​​യ്യ​​രാ​​ണ് മൂ​​ന്നാ​​മ​​ത്.

അ​​ർ​​ഷ്ദീ​​പ് സിം​​ഗി​​നെ 18 കോ​​ടി രൂ​​പ ന​​ൽ​​കി ആ​​ർ​​ടി​​എം വ​​ഴി പ​​ഞ്ചാ​​ബ് നി​​ല​​നി​​ർ​​ത്തി​​യ​​പ്പോ​​ൾ ഇ​​ത്ര​​ത​​ന്നെ തു​​ക​​യ്ക്ക് സ്പി​​ന്ന​​ർ യു​​സ്‌വേ​​ന്ദ്ര ച​​ഹ​​ലി​​നെ പ​​ഞ്ചാ​​ബ് സ്വ​​ന്തം പാ​​ള​​യ​​ത്തി​​ലെ​​ത്തി​​ച്ചു. ഐ​​പി​​എ​​ല്ലി​​ലെ ഏ​​റ്റ​​വും വി​​ല​​യേ​​റി​​യ ഇ​​ന്ത്യ​​ൻ സ്പി​​ന്ന​​റെ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് ച​​ഹ​​ൽ നേ​​ടി​​യ​​ത്. 14 കോ​​ടി രൂ​​പ വി​​ല ല​​ഭി​​ച്ച കെ.​​എ​​ൽ. രാ​​ഹു​​ലാണ് വി​​ല​​യേ​​റി യ ക​​ളി​​ക്കാ​​രി​​ൽ ഏ​​ഴാം സ്ഥാ​​നാ​​ത്ത്.

ബട്‌ലർ വിദേശ ടോപ്പർ

വി​​ദേ​​ശ ക​​ളി​​ക്കാ​​രി​​ൽ ഏ​​റ്റ​​വും വി​​ല​​യേ​​റി​​യ താ​​രം ഇം​​ഗ്ല​​ണ്ടി​​ന്‍റെ ജോ​​സ് ബ​​ട്‌ലറി​​നാ​​ണ്. 15.75 കോ​​ടി രൂ​​പ ല​​ഭി​​ച്ച ഇം​​ഗ്ലീ​​ഷ് ലി​​മി​​റ്റ​​ഡ് ഓ​​വ​​ർ ക്രി​​ക്ക​​റ്റ് ക്യാ​​പ​​റ്റ​​ൻ വി​​ല​​യേ​​റി​​യ ക​​ളി​​ക്കാ​​രി​​ൽ ആ​​റാം സ്ഥാ​​ന​​ത്താ​​ണ്. ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സാ​​ണ് ബ​​ട്‌ലറെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 12.50 കോ​​ടി രൂ​​പ​​യ്ക്ക് മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് സ്വ​​ന്ത​​മാ​​ക്കി​​യ ന്യൂ​​സി​​ല​​ൻ​​ഡ് പേ​​സ​​ർ ട്രെ​​ന്‍റ് ബോ​​ൾ​​ട്ടാ​​ണ് ര​​ണ്ടാ​​മ​​ത്. 12.50 കോ​​ടി രൂ​​പ​​വീ​​തം​​ല​​ഭി​​ച്ച ജോ​​ഫ്ര ആ​​ർ​​ച്ച​​ർ, ജോ​​ഷ് ഹെ​​യ്സ​​ൽ​​വു​​ഡ് എ​​ന്നി​​വരാണ് ഒന്പതും പത്തും സ്ഥാനങ്ങളിൽ. ആർച്ചറെ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സും ഹെ​​യ്സ​​ൽ​​വു​​ഡി​​നെ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വും സ്വ​​ന്ത​​മാ​​ക്കി.


വി​​ല​​യേ​​റി​​യ 11 മുതൽ 20 വരെയുള്ളവർ

കളിക്കാർ വില (രൂപയിൽ) ടീം

മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് 12.25 കോ​​ടി ഗു​​ജ​​റാ​​ത്ത്
മി​​ച്ച​​ൽ സ്റ്റാ​​ർ​​ക് 11.75 കോ​​ടി ഡ​​ൽ​​ഹി
ഫി​​ൽ സാ​​ൾ​​ട്ട് 11.50 കോ​​ടി ആർസിബി
ഇ​​ഷാ​​ൻ കി​​ഷ​​ൻ 11.25 കോ​​ടി സ​​ണ്‍​റൈ​​സേ​​ഴ്സ്
മാ​​ർ​​ക​​സ് സ്റ്റോ​​യി​​നി​​സ് 11 കോ​​ടി പ​​ഞ്ചാ​​ബ് കിം​​ഗ്സ്
ജി​​തേ​​ഷ് ശ​​ർ​​മ 11 കോ​​ടി ആ​​ർ​​സി​​ബി
ടി. ​​ന​​ടാ​​രാ​​ജ​​ൻ 10.75 കോ​​ടി ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സ്
കാ​​ഗി​​സോ റ​​ബാ​​ദ 10.75 കോ​​ടി ഗു​​ജ​​റാ​​ത്ത്
ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ 10.75 കോ​​ടി ആ​​ർ​​സി​​ബി
നൂ​​ർ അ​​ഹ​​മ്മ​​ദ് 10 കോ​​ടി സി​​എ​​സ്കെ


വി​​ല​​യേ​​റി​​യ അ​​ണ്‍​ക്യാ​​പ്ഡ് പ്ലെ​​യേ​​ഴ്സ്

കളിക്കാർ വില (രൂപയിൽ) ടീം

ര​​സി​​ഖ് ദ​​ർ ആ​​റു കോ​​ടി ആ​​ർ​​സി​​ബി
ന​​മാ​​ൻ ദി​​ർ 5.25 കോ​​ടി മും​​ബൈ ഇ​​ന്ത്യ​​ൻ​​സ്
നെ​​ഹാ​​ൽ വ​​ദേ​​ര 4.20കോ​​ടി പ​​ഞ്ചാ​​ബ് കിം​​ഗ്സ്
അ​​ബ്ദു​​ൾ സ​​മ​​ദ് 4.20 കോ​​ടി എൽഎസ്ജി
പ്രി​​യാ​​ൻ​​ഷ്് ആ​​ര്യ 3.80 കോ​​ടി പ​​ഞ്ചാ​​ബ്
അ​​ശു​​തോ​​ഷ് ശ​​ർ​​മ 3.80 കോ​​ടി ഡിസി
അ​​ൻ​​ശു​​ൾ കാം​​ബോ​​ജ് 3.40 കോ​​ടി സി​​എ​​സ്കെ
അ​​ഭി​​ന​​വ് മ​​നോ​​ഹ​​ർ 3.20 കോ​​ടി സ​​ണ്‍​റൈ​​സേ​​ഴ്സ്
അം​​ഗൃ​​ഷ് ര​​ഘു​​വം​​ശി മൂ​​ന്നു കോ​​ടി കെകെആർ
സു​​യാ​​ഷ് ശ​​ർ​​മ 2.60 കോ​​ടി ആ​​ർ​​സി​​ബി


അ​ണ്‍​സോ​ൾ​ഡാ​യ പ്ര​മു​ഖ​ർ

ഡേ​വി​ഡ് വാ​ർ​ണ​ർ
ജോ​ണി ബെ​യ​ർ​സ്റ്റോ
കെ​യ്ൻ വി​ല്യം​സ​ണ്‍
ഡാ​ര​ൽ മി​ച്ച​ൽ
ഷാ​ർ​ദു​ൽ ഠാ​ക്കൂ​ർ
ബെ​ൻ ഡ​ക്ക​റ്റ്
പ്രി​ഥ്വി ഷാ
​സ്റ്റീ​വ​ൻ സ്മി​ത്
ഷ​ക്കീ​ബ് അ​ൽ ഹ​സ​ൻ
സാം ബില്ലിംഗ്സ്
റിലി റൂസോ
ഫിൻ അലൻ