ഓഹരി വിപണിയിൽ തിളക്കം; സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും കുതിച്ചു
ഓഹരി വിപണിയിൽ തിളക്കം; സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും കുതിച്ചു
Thursday, June 27, 2024 1:37 AM IST
മും​​ബൈ: സ​​ർ​​വ​​കാ​​ല റിക്കാർ​​ഡി​​ൽ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി. ആ​​ദ്യ​​മാ​​യി സെ​​ൻ​​സെ​​ക്സ് 78,000 പോ​​യി​​ന്‍റ് മ​​റി​​ക​​ട​​ന്നു. സെ​​ൻ​​സെ​​ക്സ് 620.73 പോ​​യി​​ന്‍റ് (0.80 ശ​​ത​​മാ​​നം) ഉ​​യ​​ർ​​ന്ന് 78,674.25 പോ​യി​ന്‍റി​ൽ​ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ചു.

നി​​ഫ്റ്റി റി​ക്കാ​ർ​ഡ് നേ​​ട്ട​​ത്തോ​​ടെ 23,868.80 പോ​​യി​​ന്‍റി​​ലെ​​ത്തി. 147.50 പോ​യി​ന്‍റ് (0.62 ശ​​ത​​മാ​​നം ) വ​ർ​ധ​ന​യാ​ണ് വ്യാ​പാ​രം അ​വ​സാ​നി​ക്കു​ന്പോ​ൾ നി​ഫ്റ്റി നേ​ടി​യ​ത്. ബാ​​ങ്കിം​ഗ് മേ​​ഖ​​ല​​യു​​ടെ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​യു​​ടെ കു​​തി​​പ്പി​​ന് പി​​ന്നി​​ൽ.

എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക്, ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക്, സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ, കൊ​​ട്ട​​ക് മ​​ഹീ​​ന്ദ്ര ബാ​​ങ്ക്, റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ്, ഭാ​​ര​​തി എ​​യ​​ർ​​ടെ​​ൽ, അ​​ൾ​​ട്രാ​​ടെ​​ക് സി​​മ​​ന്‍റ്, സ​​ണ്‍ ഫാ​​ർ​​മ, ആ​​ക്സി​​സ് ബാ​​ങ്ക്, എ​​ൻ​​ടി​​പി​​സി, ബ​​ജാ​​ജ് ഫി​​നാ​​ൻ​​സ് എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടെയുള്ള കന്പനി കളാണ് സെ​​ൻ​​സെ​​ക്സി​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത്.

ക​​ഴി​​ഞ്ഞ മൂ​​ന്ന് ദി​​വ​​സ​​ത്തെ ഓ​ഹ​രി വി​പ​ണി​യി​ൽ നി​​ക്ഷേ​​പ​​ക​​രു​​ടെ ആ​​സ്തി​​യി​​ൽ 2.53 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​യാ​ണു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.