മൊ​ബൈ​ൽ ഫോ​ൺ ഇന്‍റർനെറ്റ്, കോ​ൾ നി​ര​ക്ക് കു​ത്ത​നെ ഉ​യ​രും
മൊ​ബൈ​ൽ ഫോ​ൺ ഇന്‍റർനെറ്റ്, കോ​ൾ നി​ര​ക്ക് കു​ത്ത​നെ ഉ​യ​രും
Friday, June 28, 2024 11:37 PM IST
കൊ​​​ല്ലം: സ്വ​​​കാ​​​ര്യ ടെ​​​ലി​​​കോം ക​​​മ്പ​​​നി​​​ക​​​ൾ മൊ​​​ബൈ​​​ൽ കോ​​​ൾ നി​​​ര​​​ക്കു​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കുന്നു. ജൂ​​​ലൈ മൂ​​​ന്നു​​​മു​​​ത​​​ൽ നി​​​ര​​​ക്കു​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​​​​ന്നു റി​​​ല​​​യ​​​ൻ​​​സ് ജി​യോ പ്ര​ഖ്യാ​പി​ച്ചു. പു​​​തി​​​യ താ​​​രി​​​ഫ് പ്ലാ​​​നു​​​ക​​​ളും ജി​​​യോ പു​​​റ​​​ത്തു​​​വി​​​ട്ടു.

പി​ന്നാ​ലെ എ​യ​ര്‍​ടെ​​ല്ലും നി​ര​ക്ക് കൂ​ട്ടി. ഇ​​​തി​​​ന്‍റെ ചു​​​വ​​​ടുപി​​​ടി​​​ച്ച് വോ​​​ഡ​​​ഫോ​​​ൺ ഐ​​​ഡി​​​യ​​​യും നി​​​ര​​​ക്കു​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ച്ചേ​​​ക്കും. ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ നി​​​ര​​​ക്ക് കൂ​​​ട്ടു​​​മോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല.

28 ദി​​​വ​​​സ കാ​​​ലാ​​​വ​​​ധി​​​യും അ​​​ൺ​​​ലി​​​മി​​​റ്റ​​​ഡ് കോ​​​ളു​​​ക​​​ളും എ​​​സ്എം​​​എ​​​സും ര​​​ണ്ട് ജി​​​ബി ഡേ​​​റ്റ​​​യും ന​​​ൽ​​​കു​​​ന്ന പ്രീ​​​പെ​​​യ്ഡ് പ്ലാ​​​ൻ 155 രൂ​​​പ​​​യി​​​ൽനി​​​ന്ന് 189 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി. പ്ര​​​തി​​​ദി​​​നം ഒ​​​രു ജി​​​ബി ഡേ​​​റ്റ​​​യും അ​​​ൺ​​​ലി​​​മി​​​റ്റ​​​ഡ് കോ​​​ളു​​​ക​​​ളും 28 ദി​​​വ​​​സ​​​ത്തേ​​​ക്ക് ന​​​ൽ​​​കു​​​ന്ന പ്ലാ​​​ൻ 209 രൂ​​​പ​​​യി​​​ൽനി​​​ന്ന് 249 ആ​​​യാ​​​ണ് വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

പ്ര​​​തി​​​ദി​​​നം ര​​​ണ്ടു ജി​​​ബി ഡേ​​​റ്റ​​​യും അ​​​ൺ​​​ലി​​​മി​​​റ്റ​​​ഡ് കോ​​​ളു​​​ക​​​ളും 28 ദി​​​വ​​​സം ന​​​ൽ​​​കു​​​ന്ന പ്ലാ​​​നി​​​ന്‍റെ പു​​​തു​​​ക്കി​​​യ നി​​​ര​​​ക്ക് 349 രൂ​​​പ​​​യാ​​​ണ്. നേ​​​ര​​​ത്തേ ഇ​​​ത് 299 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​ദി​​​നം 1.5 ജി​​​ബി ഡേ​​​റ്റ​​​യും പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ കോ​​​ളു​​​ക​​​ളും 56 ദി​​​വ​​​സം ന​​​ൽ​​​കു​​​ന്ന പ്ലാ​​​നി​​​ന്‍റെ നി​​​ര​​​ക്ക് 479ൽനി​​​ന്ന് 579 ആ​​​യാ​​​ണു വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

പ്ര​​​തി​​​ദി​​​നം ര​​​ണ്ടു ജി​​​ബി ഡേ​​​റ്റ​​​യും അ​​​ൺ​​​ലി​​​മി​​​റ്റ​​​ഡ് കോ​​​ളു​​​ക​​​ളും ന​​​ൽ​​​കു​​​ന്ന 56 ദി​​​വ​​​സ​​​ത്തെ പ്ലാ​​​ൻ 533ൽനി​​​ന്ന് 629 രൂ​​​പ​​​യാ​​​യാ​​​ണ് ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്. 84 ദി​​​വ​​​സ​​​ത്തേ​​​ക്ക് 1.5 ജി​​​ബി ഡേ​​​റ്റ​​​യും പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ കോ​​​ളു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന പ്ലാ​​​നി​​​ന് ഇ​​​നി 789 രൂ​​​പ​​​യാ​​​ണ്. നി​​​ല​​​വി​​​ൽ 666 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.

ര​​​ണ്ടു ജി​​​ബി ഡേ​​​റ്റ​​​യും അ​​​ൺ ലി​​​മി​​​റ്റ​​​ഡ് കോ​​​ളു​​​ക​​​ളും 84 ദി​​​വ​​​സ​​​ത്തെ പ്ലാ​​​നി​​​ന്‍റെ നി​​​ര​​​ക്ക് 719ൽനി​​​ന്ന് 859 രൂ​​​പ​​​യാ​​​യാ​​​ണു വ​​​ർ​​​ധി​​​പ്പി​​​ച്ചത്. ഒ​​​രു വ​​​ർ​​​ഷം പ്ര​​​തി​​​ദി​​​നം 2.5 ജി​​​ബി ഡേ​​​റ്റ​​​യും പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ കോ​​​ളു​​​ക​​​ളും ന​​​ൽ​​​കു​​​ന്ന പ്ലാ​​​നി​​​ന് ഇ​​​നി 3,599 രൂ​​​പ​​​യാ​​​ണ്. നി​​​ല​​​വി​​​ൽ ഇ​​​ത് 2,999 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.

പോ​​​സ്റ്റ് പെ​​​യ്ഡ് പ്ലാ​​​നു​​​ക​​​ളു​​​ടെ പ്ര​​​തി​​​മാ​​​സ വാ​​​ട​​​ക 299 രൂ​​​പ​​​യി​​​ൽനി​​​ന്ന് 349 ആ​​​യും 399 രൂ​​​പ​​​യി​​​ൽനി​​​ന്ന് 449 രൂ​​​പ​​​യാ​​​യു​​​മാ​​​ണ് കൂ​​​ട്ടി​​​യി​​​ട്ടു​​​ള്ള​​​ത്.​​ ഒ​​​രു ജി​​​ബി അ​​​ധി​​​ക ഡേ​​​റ്റ​​​യ്ക്ക് 15 രൂ​​​പയാ​​​യി​​​രു​​​ന്ന​​​ത് 19 രൂ​​​പ​​​യാ​​​ക്കി. ര​​​ണ്ടു ജി​​​ബി അ​​​ധി​​​ക ഡേ​​​റ്റ​​​യ്ക്ക് 25 രൂ​​​പ​​​യി​​​ൽനി​​​ന്ന് 29 രൂ​​​പ​​​യാ​​​യും ആ​​​റു ജി​​​ബി അ​​​ധി​​​ക ഡേ​​​റ്റ​​​യ്ക്ക് 61ൽനി​​​ന്ന് 69 രൂ​​​പ​​​യാ​​​യും ഉ​​​യ​​​ർ​​​ത്തി.

ര​​​ണ്ടു പു​​​തി​​​യ മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ളും ജി​​​യോ പു​​​റ​​​ത്തി​​​റ​​​ക്കി. ജി​​​യോ സേ​​​ഫ് ആ​​​പ്പി​​​ന് 199 രൂ​​​പ​​​യും ജി​​​യോ ട്രാ​​​ൻ​​​സി​​​ലേ​​​റ്റ് എ​​​ന്ന ആ​​​പ്പി​​​ന് 99 രൂ​​​പ​​​യു​​​മാ​​​ണു പ്ര​​​തി​​​മാ​​​സ വാ​​​ട​​​ക. നി​​​ല​​​വി​​​ലു​​​ള്ള വ​​​രി​​​ക്കാ​​​ർ​​​ക്ക് ഈ ​​​ര​​​ണ്ട് ആ​​​പ്പു​​​ക​​​ളും ഒ​​​രു വ​​​ർ​​​ഷം സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.