കർണാടക ബാങ്കിന്റെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നു
Monday, June 24, 2024 12:40 AM IST
ആലുവ: കർണാടക ബാങ്ക് ഉപയോക്താക്കൾക്ക്, അക്കൗണ്ട് സസ്പെൻഡ് ചെയ്തുവെന്ന വ്യാജസന്ദേശം വ്യാപകം. തടസം ഒഴിവാക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്തു കർണാടക ബാങ്കിന്റെ ആപ് ഡൗൺലോഡ് ചെയ്യാനാണ് ആവശ്യപ്പെടുന്നത്.
സംശയം തോന്നിയ ആലുവ സ്വദേശി സന്തോഷ് കുമാർ ബാങ്ക് മാനേജരുമായി ബന്ധപ്പെട്ടപ്പോഴാണു തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഈ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്താൽ പാസ്വേഡ് അടക്കം തട്ടിയെടുക്കാൻ ഇവർക്കാകും.
ബാങ്ക് അക്കൗണ്ട് പ്രവർത്തനക്ഷമമാക്കാൻ Karnataka Bank.apk എന്ന ലിങ്കാണ് വാട്സ് ആപ്പിൽ അയച്ചിരിക്കുന്നത്. തട്ടിപ്പിന് ഉപയോഗിക്കുന്ന 96187 54150 എന്ന ഫോൺ നമ്പറിന്റെ പ്രൊഫൈൽ ചിത്രം നിലവിൽ ഹനുമാന്റേതാണ്. കർണാടക ബാങ്ക് റിലേഷൻഷിപ്പ് മാനേജരുടെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.