സ്മാർട്ട് വാച്ചുകളുമായി യുണീക്സ്
Monday, June 24, 2024 12:40 AM IST
മുംബൈ: ബജറ്റ് ഫ്രണ്ട്ലി മെയ്ഡ് ഇൻ ഇന്ത്യ സ്മാർട്ട് വാച്ചുകളുമായി പ്രമുഖ കണ്‍സ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ യുണീക്സ്. സ്റ്റോം, എംബർ എന്നീ രണ്ടു മോഡലുകളാണ് വിപണിയിലിറക്കിയത്. യഥാക്രമം 2799, 2999 രൂപയാണ് വില.
അമോലെഡ് സ്ക്രീനുകൾ, കൂടിയ ബാറ്ററി ലൈഫ്, ഹെൽത്ത്, ഫിറ്റ്നെസ് ട്രാക്കിംഗ്, കൂടുതൽ കണക്ടിവിറ്റി ഓപ്ഷനുകൾ എന്നിവയാണ് സവിശേഷതകൾ. ഒരുവർഷ വാറന്റിയോടെ റീട്ടെയിൽ സ്റ്റോറുകളിലും ആമസോണ്‍, ഫ്ളിപ്കാർട്ട്, കന്പനി വെബ്സൈറ്റ് എന്നിവയിലും ലഭ്യമാണ്.