കട്ടപ്പന: ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാർന്ന ഡിജിറ്റൽ ഗാഡ്ജെറ്റ്സ്, ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ് നെറ്റ് വർക്കായ മൈജി ഫ്യൂച്ചർ ഷോറൂം കട്ടപ്പനയിൽ പ്രവർത്തനമാരംഭിച്ചു.
നടി നിഖില വിമൽ ഷോറൂം ഉദ്ഘാടനം നിർവഹിച്ചു. കട്ടപ്പന ചെന്നാട്ടുമറ്റം ജംഗ്ഷനിലാണ് ഷോറൂം. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപനയാണ് മൈജി കട്ടപ്പനക്ക് സമ്മാനിച്ചതെന്ന് അധികൃതർ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള വമ്പൻ ഓഫറായ ബോൾ ഗെയിമിലൂടെ ആറ് ശതമാനം മുതൽ 100 ശതമാനം വരെ ഡിസ്കൗണ്ടിൽ ഉത്പന്നങ്ങൾ സ്വന്തമാക്കാനും ആദ്യം ഷോറൂമിലെത്തിയ 235 പേർക്ക് ഏറ്റവും വലിയ വിലക്കുറവിൽ റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ടിവി, മൊബൈൽ ഫോൺ തുടങ്ങിയവ സ്വന്തമാക്കാനുള്ള അവസരവുമുണ്ടായിരുന്നു.
കൂടാതെ, ഓരോ മണിക്കൂറിലും രണ്ട് ഭാഗ്യശാലികൾക്ക് സമ്മാനങ്ങളുമായി ലക്കി അവർ കോണ്ടെസ്റ്റും സംഘടിപ്പിച്ചു. ജൂലൈ 22 വരെ ഷോറൂം സന്ദർശിക്കുന്ന മൂന്ന് ഭാഗ്യശാലികൾക്ക് വിസിറ്റ് ആൻഡ് വിൻ നറുക്കെടുപ്പിലൂടെ വാഷിംഗ് മെഷീൻ, ടിവി, എയർ ഫ്രയർ എന്നിങ്ങനെ സമ്മാനങ്ങൾ ലഭിക്കും. ഉദ്ഘാടന ദിനത്തിൽ സ്പെഷൽ വിലക്കുറവ്, ഡിസ്കൗണ്ടുകൾ, കൂടാതെ ലേറ്റ് നൈറ്റ് ഷോപ്പിംഗും ഒരുക്കിയിരുന്നു.
ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉത്പന്നങ്ങൾ സ്വന്തമാക്കാൻ മൈജിയുടെ അതിവേഗ ഫിനാൻസ് സൗകര്യം, വാറന്റി പിരീഡ് കഴിഞ്ഞാലും അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക, ഫംഗ്ഷൻ തകരാറിലാകുന്ന ഏത് തരം ഫിസിക്കൽ ഡാമേജിനും സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയത് മാറ്റി പുത്തൻ എടുക്കാൻ മൈജി എക്സ്ചേഞ്ച് ഓഫർ, ആപ്പിൾ ഉൾപ്പെടെ എല്ലാ ഉത്പന്നങ്ങൾക്കും വിദഗ്ധ റിപ്പയർ ആൻഡ് സർവീസ് നൽകുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യവർധിത സേവനങ്ങളും കട്ടപ്പന മൈജി ഫ്യൂച്ചർ ഷോറൂമിൽ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.