ഗൃഹനാഥൻ കിണറ്റില്‍ വീണ് മരിച്ചു
Friday, February 21, 2025 3:26 AM IST
പാമ്പാടി: കിണറിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ വീണ ഗൃഹനാഥൻ മരിച്ചു. എസ്എന്‍ പുരം ഈട്ടിക്കല്‍ ഇ.കെ. മോൻ (57) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സംഭവം. ആള് മറയില്ലാത്ത കിണറിനുസമീപം തെളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു.
പാമ്പാടിയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. പാമ്പാടി പോലീസും സ്ഥലത്തെത്തിയിരുന്നു പാമ്പാടിയിലെ മയൂര കോള്‍ഡ് സ്റ്റോറേജ് ഉടമയാണ്.
സംസ്കാരം ഇന്ന് 3.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം നാലിനു കൂരോപ്പട ഇടയ്ക്കാട്ടുകുന്ന് സെന്റ് ജോണ്‍സ് ഓര്‍ത്തഡോസ് പള്ളിയില്‍. ഭാര്യ: മണര്‍കാട് മണ്ണെലില് ഉഷാമോള്‍.