ഇരിങ്ങാലക്കുട: സാമൂഹിക പ്രതിബദ്ധതയും മതേതരത്വ സ്വഭാവവും ജനങ്ങൾക്കിടയിൽ ആഴത്തിൽ വളർത്തിയെടുക്കുവാൻ സാമൂഹ്യ സേവന സംഘടനകൾ ആത്മാർഥതയോടെ പ്രവർത്തിക്കണമെന്ന് മുൻ സർക്കാർ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടൻ.
നീഡ്സിന്റെ പതിനേഴാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് പ്രഫ.ആർ. ജയറാം അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ ഗുലാം മുഹമ്മദ്, ബോബി ജോസ്, ആശാലത, എം.എൻ. തമ്പാൻ, പി.സി. ജോർജ് എന്നിവർ പ്രസംഗിച്ചു.