മണ്ണുത്തി: വില്പനയ്ക്കായി സൂക്ഷിച്ച 23 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ തൃശൂർ എക്സൈസ് സംഘം അറസ്റ്റുചെയ്തു. മാടക്കത്തറ വെള്ളാനിശേരി സ്വദേശി നാട്ടയ്ക്കൽ വീട്ടിൽ ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്.
ഇയാളിൽ നിന്ന് 500 എംഎല്ലിന്റെ 46 കുപ്പി വിദേശ മദ്യവും പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്തിലുള്ള സംഘമാണ് മദ്യം പിടി കൂടിയത്.