ചേർപ്പ്: പഞ്ചവാദ്യംതിമില കലാകാരൻ പെരുവനം കൃഷ്ണകുമാർ പിഷാരടിയുടെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് നാളെ രാവിലെ പത്തിന് മേക്കാവ് ഭഗവതി ക്ഷേത്രത്തിൽ പഞ്ചാരിമേളവും വൈകീട്ട് ആറിന് പഞ്ചവാദ്യമൃതം പഞ്ചവാദ്യവും സംഘടിപ്പിക്കുന്നു. മേക്കാവ് ക്ഷേത്രം ജീവനക്കാരും, ഊരകം ക്ഷേത്രം കലാസ്വാദക വേദിയും ചേർന്നാണ് പരിപാടി ഒരുക്കുന്നത്.