കൊരട്ടി: ഓണാഘോഷത്തോടനുബന്ധിച്ച് നാലുകെട്ട് റിക്രിയേഷൻ ക്ലബ് ഫിറ്റ്നസ് സെന്ററും ഷർട്ടിൽ കോർട്ടും തുറന്നു. ഓണാഘോഷം സനീഷ്കുമാർ ജോസഫ് ഉദ്ഘാടനംചെയ്തു. ഇൻഡോർ ഷട്ടിൽ കോർട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജുവും ഫിറ്റ്നസ് സെന്റർ വാർഡ് മെമ്പർ ജിസി പോളും ഉദ്ഘാടനംചെയ്തു.
ക്ലബ് പ്രസിഡന്റ് വി.വി. ജോസ് അധ്യക്ഷതവഹിച്ചു. അയർലൻഡിൽ പീസ് കമ്മീഷണറായി നിയമിതനായ ക്ലബ് അംഗം ബാബു വല്ലൂരാനെയും ഉന്നതപരീക്ഷകളിൽ മികച്ചവിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു. പ്രോഗ്രാം കൺവീനർ ഡോ. ഷൈജൻ പോൾ കണ്ണമ്പുഴ, ക്ലബ് ഭാരവാഹികളായ ജോമി മാത്യു, ജോണി പെരേപ്പാടൻ, ജിസ് അരീയ്ക്കൽ, സി.പി. ഷാജു എന്നിവർ പ്രസംഗിച്ചു.