കൊപ്രക്കളം: ദേശീയപാത 66 ചെന്ത്രാപ്പിന്നി സർവീസ് സഹകരണബാങ്കിന് സമീപം മിനി ടെമ്പോ വൈദ്യുതി പോസ്റ്റിലിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.
ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. കാസർഗോഡുനിന്ന് എറണാകുളത്തേക്കുപോയിരുന്ന പാഴ്സൽ സർവീസ് നടത്തിയിരുന്ന മിനി ടെമ്പോയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു.