കയ്പമംഗലം: മതിലകത്ത് വില്പനക്കായി കിടപ്പുമുറിയിൽ സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. കൂളിമുട്ടം പാമ്പിനേഴത്ത് വീട്ടിൽ റസൽ സലീ(24)മിനെയാണ് എക്സൈസ് കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ വി.എസ്. പ്രദീപും സംഘവും അറസ്റ്റുചെയ്തത്.
വീട്ടിൽ കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ റസൽ സലീമിന്റെ കിടപ്പുമുറിയിലെ കട്ടിലിന്റെ അടിയിൽനിന്ന് 730 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഗ്രേഡ് അസി.എക്സൈസ് ഇൻസ്പെക്ടർമാരായ ബെന്നി, മൻമഥൻ, പ്രിവന്റീവ് ഓഫീസർ അനീഷ് പോൾ, സിവിൽ എക് സൈസ് ഓഫീസർമാരായ രാജേഷ്, സിജാദ്, സനാത് സേവ്യർ, മുഹമ്മദ് ദിൽഷാദ്, കൃഷ്ണവിനായക്, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രുതി എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.