തൃശൂർ: തൃശൂരിൽ നടന്ന ഓൾ കേരള ഫാർമസി ഇന്റർ കൊളീജിയറ്റ് ത്രോ ബോൾ ചാന്പ്യൻഷിപ്പിൽ അമൃത സ്കൂൾ ഓഫ് ഫാർമസി ടീം ജേതാക്കൾ. ഫൈനലിൽ തൃശൂർ വെസ്റ്റ് ഫോർട്ട് കോളജ് ഓഫ് ഫാർമസി ടീമിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് കീഴടക്കിയത്. ടൂർണമെന്റിലെ മികച്ച കളിക്കാരിയായി അമൃത സ്കൂൾ ഓഫ് ഫാർമസിയിലെ ഹയാന ഫാത്തിമയെ തെരഞ്ഞെടുത്തു.