ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു
Saturday, September 21, 2024 2:04 AM IST
കോ​ടാ​ലി: മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ 2023-24 വ​ര്‍​ഷ​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും വ​യോ​ജ​ന​ങ്ങ​ള്‍​ക്കു​മാ​യു​ള്ള ക്ഷേ​മ​പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കു​ള്ള സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം കി​ഴ​ക്കേ കോ​ടാ​ലി ഗ്രാ​മ​മ​ന്ദി​ര​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റോ കൈ​താ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​എ​സ്. നി​ജി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. സൂ​ര​ജ്, ഗീ​ത ജ​യ​ന്‍, സീ​ബ ശ്രീ​ധ​ര​ന്‍, വ​യോ​ജ​ന ക്ല​ബ് സെ​ക്ര​ട്ട​റി എ.​കെ. രാ​ജ​ന്‍, ഭി​ന്ന​ശേ​ഷി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ കെ.​കെ. സ​ന്തോ​ഷ്, ടി.​വി. സു​ധീ​ഷ്, വ​യോ​ജ​ന ക്ല​ബ് എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ഒ.​എ​സ്. മാ​ധ​വ​ന്‍, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രാ​യ സി.​എ​സ്.​ബി​ജി​മോ​ള്‍, ടി.​എ. വി​ജ​യ​ല​ക്ഷ്മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.