സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ന് ഗോ​വ രാ​ജ്ഭ​വ​ന്‍റെ ആ​തി​ഥ്യം
Saturday, September 21, 2024 2:04 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ന് ഗോ​വ രാ​ജ്ഭ​വ​നി​ല്‍ ന​ട​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യി​ലേ​ക്കു ക്ഷ​ണം ല​ഭി​ച്ചു.

ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള സം​ഘ​ടി​പ്പി​ച്ച പ്രാ​ചീ​ന വൃ​ക്ഷ ആ​യു​ര്‍​വേ​ദ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടൊ​രു​ക്കി​യ പ​രി​പാ​ടി​യി​ലേ​ക്കാ​ണ് ആ​തി​ഥ്യം ല​ഭി​ച്ച​ത്. ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള ര​ചി​ച്ച വാ​മ​ന വൃ​ക്ഷക​ല എ​ന്ന പു​സ്ത​ക​ത്തെ അ​ധി​ക​രി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ബോ​ട്ട​ണി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റും കോ​ള​ജ് ഐ​ക്യു​എ​സി കോ-​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ ഡോ. ​ടി.​വി. ബി​നു, ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​നാ​യ സം​ഗ​മ​ഗ്രാ​മ മാ​ധ​വ​നെ കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന മ​ല​യാ​ളം വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ലി​റ്റി ചാ​ക്കോ, കെ​മി​സ്ട്രി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ സി​സ്റ്റ​ര്‍ ഡോ. ​ഹെ​ല്‍​ന, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി എ​ന്നി​വ​രാ​ണു പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്.ഡോ. ​ടി.​വി. ബി​നു​വി​ന്‍റെ പ്ര​ബ​ന്ധ രൂ​പ​രേ​ഖ ച​ട​ങ്ങി​ല്‍ ഗ​വ​ര്‍​ണ​ര്‍​ക്കു സ​മ​ര്‍​പ്പി​ച്ചു.


ഗോ​വ മു​ഖ്യ​മ​ന്ത്രി ഡോ. ​പ്ര​മോ​ദ് സാ​വ​ന്ത്, കോ​ട്ട​യ്ക്ക​ല്‍ ആ​ര്യ​വൈ​ദ്യ ശാ​ല മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഡോ. ​പി.​എം. വാ​ര്യ​ര്‍, ആ​ര്യ​വൈ​ദ്യ​ശാ​ല കോ​യ​മ്പ​ത്തൂ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ദേ​വി​ദാ​സ് വാ​ര്യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

കോ​ള​ജ് ലൈ​ബ്ര​റി​യി​ലേ​ക്കു ധാ​രാ​ളം പു​സ്ത​ക​ങ്ങ​ള്‍ അ​ദ്ദേ​ഹം സ​മ്മാ​ന​മാ​യി ന​ല്‍​കി. ഇ​ന്ത്യ​ന്‍ നോ​ള​ജ് സി​സ്റ്റ​ത്തി​ന്‍റെ (ഐ​കെ​എ​സ്) ഭാ​ഗ​മാ​യി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ന​ട​ത്തു​ന്ന ഗ​വേ​ഷ​ണ​ങ്ങ​ളെ ച​ട​ങ്ങി​ല്‍ ഏ​റെ പ്രാ​ധാ​ന്യ​ത്തോ​ടെ എ​ടു​ത്തു പ​റ​ഞ്ഞ അ​ദ്ദേ​ഹം കോ​ള​ജി​ന് അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യും ഉ​റ​പ്പു ന​ല്‍​കി. ഡോ. ​ടി.​വി. ബി​നു​വി​ന് ഗ​വ​ര്‍​ണ​ര്‍ ഗ​വേ​ഷ​ണ പാ​രി​തോ​ഷി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച ഒ​രു​ല​ക്ഷം രൂ​പ സ​മ്മാ​ന​മാ​യി ന​ല്‍​കി.