വെള്ളാഞ്ചിറ: ആളൂർ സഹകരണ ബാങ്കിന്റെ രണ്ടാമത് നീതി മെഡിക്കൽ സ്റ്റോർ വെള്ളാഞ്ചിറയിൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് എ.ആർ. ഡേവീസ് അധ്യക്ഷനായി. ജില്ല പഞ്ചായത്ത് അംഗം പി.കെ. ഡേവീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെന്പർമാരായ ബിന്ദു ഷാജു, ജോസ് മാഞ്ഞൂരാൻ, പഞ്ചായത്ത് അംഗം ധിപിൻ പാപ്പച്ചൻ, ഇ.കെ. ഗോപിനാഥ്, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, എം.ബി. ലത്തീഫ്, ബിജു തോപ്പിൽ, ബാങ്ക് ഡയറക്ടർ എൻ.ജെ. ജോയ്, സെക്രട്ടറി എ.ടി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.