കാർഷികയന്ത്രങ്ങളുടെ സ​ർ​വീ​സിന് 70 ല​ക്ഷം: മ​ന്ത്രി പി.​പ്ര​സാ​ദ്
Sunday, September 29, 2024 12:07 AM IST
ചേ​ർ​ത്ത​ല: കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ സീ​സ​ണി​ൽ സ​ർ​വീ​സ് ക്യാ​മ്പി​നാ​യി സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യി 70 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്. കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് ജി​ല്ലാ കാ​ർ​ഷി​ക എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സം​സ്ഥാ​ന​ത​ല സ​ർ​വീ​സ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. നി​ല​വി​ൽ ഒ​രാ​ൾ​ക്ക് ചെ​റി​യ യ​ന്ത്ര​ങ്ങ​ളു​ടെ അ​റ്റ കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി 1000 രൂ​പ​യാ​ണ് സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യി ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ 2500 രൂ​പ​യാ​യി ഉ​യ​ർ​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ട്രാ​ക്ട​ർ പോ​ലു​ള്ള വ​ലി​യ യ​ന്ത്ര​ങ്ങ​ളു​ടെ സ്പെ​യ​ർ​പാ​ർ​ട്സു​ക​ൾ​ക്ക് 25 ശ​ത​മാ​നം സ​ർ​ക്കാ​ർ സ​ഹാ​യം ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കും. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും 20 വീ​തം 280 ക്യാ​മ്പു​ക​ൾ ഉ​ട​ൻ ന​ട​ത്തു​മെ​ന്നും ഒ​രു സ​ർ​വീ​സ് ക്യാ​മ്പി​ൽ 23,000 രൂ​പ വ​രെ ക​ർ​ഷ​ക​ർ​ക്ക് ധ​ന​സ​ഹാ​യ​മാ​യി ന​ൽ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.


ചേ​ർ​ത്ത​ല ടൗ​ൺ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​ക്ഷി​ണ മേ​ഖ​ല (കൃ​ഷി) എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സി.​കെ.​രാ​ജ്മോ​ഹ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സു​ജ, വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എ​സ്. അ​ജ​യ​കു​മാ​ർ, ആ​ർ​ടി​ടി​സി വെ​ള്ളാ​യ​ണി ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ഷൈ​നി ലൂ​ക്കോ​സ്, ചേ​ർ​ത്ത​ല കൃ​ഷി അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ കെ.​എ​സ്.​ഷൈ​ജ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.