ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിൽ വില്ലേജ് ബോട്ട് ക്ലബ് -കൈനകരിക്കുവേണ്ടി തുഴയാൻ ഇടുക്കിയിലെ കായികതാരങ്ങളും. നെടുങ്കണ്ടം സ്പോർട്സ് അസോസിയേഷനിലെ (എൻഎസ്എ) സഹപരിശീലകരായ അഭിജിത്ത് എം.മഹേഷും അഖിൽ ജോണുമാണ് വീയപുരം ചുണ്ടൻവള്ളം തുഴയുന്ന വിബിസി കൈനകരിയുടെ താരങ്ങൾ.
ഇരുവരും ജൂഡോ, സാംബോ, ഗുസ്തി, ജൂഡോ ആയോധന കലകളിൽ ദേശീയ മെഡൽ ജേതാക്കളുമാണ്. രണ്ടു വർഷമായി നെഹ്റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കുന്നുണ്ട്. കരിങ്കുന്നം മലയിൽ വീട്ടിൽ മഹേഷ് ഷേർളി ദമ്പതികളുടെ മകനാണ് അഭിജിത്ത്. നെടുങ്കണ്ടം മഞ്ഞപ്പെട്ടി പുത്തൻവീട്ടിൽ സന്തോഷ് -ബിൻസി ദമ്പതികളുടെ മകനാണ് അഖിൽ ജോൺ.