അമ്പലപ്പുഴ: യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വാടയ്ക്കൽ കറുകപ്പറമ്പിൽ റൂബിഷിന്റെ ഭാര്യ ലിസിമോൾ (31) ആണ് മരിച്ചത്.
പുന്നപ്ര പനച്ചുവട് റെയിൽവേ പാളത്തിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. മക്കൾ: അൽഫിൻ, ആഷ്മി. പുന്നപ്ര പോലീസ് മേൽനടപടികൾ സ്വീകരിച്ചു.