ആലപ്പുഴ: തത്തംപള്ളി സെന്റ് മൈക്കിള്‍സ് ഹൈസ്കൂള്‍ പ്രതിഭാസംഗമം ഉജ്വലം- 2024 ആഘോഷിച്ചു. ഇന്ത്യയുടെ മിസൈല്‍ വനിതയും സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിനിയുമായ ഡോ. ടെസി തോമസ് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോസഫ് പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കൊച്ചുത്രേസ്യാമ്മ ദിശ-പാഠ്യാനുബന്ധപ്രവര്ത്തന ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. ഹെഡ്മിസ്ട്രസ് മെര്ലിന് ഫിലിപ്പ്, ഫാ. ബിനു കൂട്ടുമ്മേല്‍, ഫാ. ജോയല്‍, ഫാ. ജോണിക്കുട്ടി, പിടിഎ പ്രസിഡന്റ് ബിനു സ്കറിയ എന്നിവര്‍ പ്രസംഗിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ഡോ. ടെസി തോമസ് അവാര്‍ഡ് നല്കി. പിടിഎ ജനറല്‍ബോഡി ഐഡിയാ സ്റ്റാര്‍സിംഗര്‍ ഫെയിം ഡോ. രാഹുല്‍ ലക്ഷമണ് ഉദ്ഘാടനം ചെയ്തു.