സി​ബി​ന്‍റെ വീ​ട്ടി​ലേ​ക്ക് ജ​ന​പ്ര​വാ​ഹം
Sunday, June 16, 2024 4:22 AM IST
മ​ല്ല​പ്പ​ള്ളി:​കു​വൈ​റ്റി​ല്‍ മ​രി​ച്ച കീ​ഴ്‌വാ​യ്പൂ​ര് സ്വ​ദേ​ശി സി​ബി​ന്‍ ടി. ​ഏ​ബ്ര​ഹാ​മി​ന്‍റെ വീ​ട്ടി​ലേ​ക്ക് ആ​ശ്വാ​സ​വാ​ക്കു​ക​ളും അ​നു​ശോ​ച​ന​വു​മാ​യി ജ​ന​പ്ര​വാ​ഹം. സി​ബി​ന്‍റെ സം​സ്‌​കാ​രം നാ​ളെ​യാ​ണ്.

കീ​ഴ്‌വായ്പൂ​ര് തേ​വ​രോ​ട്ട് ഏ​ബ്ര​ഹാം മാ​ത്യു​വി​ന്‍റെ​യും പ​രേ​ത​യാ​യ ആ​ലീ​സ് ഏ​ബ്ര​ഹാ​മി​ന്‍റെ​യും മ​ക​നാ​ണ് മ​രി​ച്ച സി​ബി​ന്‍.

മ​ല്ല​പ്പ​ള്ളി ജോ​ര്‍​ജ് മാ​ത്ത​ന്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ളെ രാ​വി​ലെ 7.30ന് ​വ​സ​തി​യി​ല്‍ കൊ​ണ്ടു​വ​രും. 12ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം മൂ​ന്നു​വ​രെ കീ​ഴ്‌വായ്പൂ​ര് സെ​ന്‍റ് തോ​മ​സ് മാ​ര്‍​ത്തോ​മ്മാ പ​ള്ളി​യി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും.

തു​ട​ര്‍​ന്ന് സം​സ്‌​കാ​രശു​ശ്രൂ​ഷ​ക​ള്‍ ആ​രം​ഭി​ക്കും. ക​ട്ട​പ്പ​ന പു​ളി​യ​ന്‍​മ​ല തെ​ന്ന​ശേ​രി​ല്‍ മാ​ത്യു ജോ​ണി​ന്‍റെ​യും പ​രേ​ത​യാ​യ കു​ഞ്ഞു​മോ​ളു​ടെ​യും മ​ക​ളാ​യ അ​ഞ്ജു​മോ​ളാ​ണ് സി​ബി​ന്‍റെ ഭാ​ര്യ. എ​ക​മ​ക​ള്‍ ഐ​റി​ന്‍ (9 മാ​സം).