ചുങ്കപ്പാറ: കോട്ടാങ്ങൽ മാരംകുളം നിർമലപുരം പാറയ്ക്കാട്ട് കിഴക്കേതിൽ തന്പിയുടെ വളർത്തുപശു ഷോക്കേറ്റു ചത്തു. പ്ലാവിൽ നിന്നു പഴുത്ത ചക്ക വീണപ്പോൾ ഇതിനൊപ്പം പൊട്ടിവീണ വൈദ്യുതലൈനിൽ തട്ടിയാണ് പശു ചത്തത്.
ചക്ക വീണതു കണ്ട് അതു തിന്നാൻ എത്തിയപ്പോഴാണ് പശുവിനു ഷോക്കേറ്റത്. ക്ഷീരകർഷകനായ തന്പിയുടെ വരുമാനമാർഗമായിരുന്നു പശുവളർത്തൽ. 90,000 രൂപ വിലമതിക്കുന്ന പശുവാണ് നഷ്ടപ്പെട്ടത്. നഷ്ടപരിഹാരം തേടി മൃഗസംരക്ഷണവകുപ്പിനെ സമീപിക്കുമെന്നു തന്പി പറഞ്ഞു.