നി​ക്ഷേ​പ​ത​ട്ടി​പ്പ് കേ​സി​ൽ എ​ൻ.​എം. രാ​ജു​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി
Saturday, June 22, 2024 4:09 AM IST
ഇ​ല​വും​തി​ട്ട: നി​ക്ഷേ​പ​ത​ട്ടി​പ്പ് കേ​സി​ൽ നെ​ടും​പ​റ​മ്പി​ൽ ഫി​നാ​ൻ​സ് ഉ​ട​മ എ​ൻ.​എം. രാ​ജു​വി​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഇ​ല​വും​തി​ട്ട പോ​സ് അ​റ​സ്റ്റ് ചെ​യ്തു. സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് നേ​ര​ത്തേ തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത രാ​ജു​വി​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ജ​യി​ലി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വി​വി​ധ സ്റ്റേ​ഷ​നി​ൽ രാ​ജു​വി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രേ കേ​സ‌ു​ക​ളു​ണ്ട്. ഇ​ല​വും​തി​ട്ട സ്റ്റേ​ഷ​നി​ൽ 16 കേ​സു​ക​ളാ​ണു​ള്ള​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മു​ള​ക്കു​ഴ പി​ര​ള​ശേ​രി ക​ളി​യ്ക്ക​ൽ ആ​ലീ​സ് വ​ർ​ഗീ​സ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് രാ​ജു, ഭാ​ര്യ ഗ്രേ​സ്, മ​ക്ക​ളാ​യ അ​ല​ൻ, അ​ൻ​സ​ൻ എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

ഇ​ന്ന് ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. 7.5 ല​ക്ഷം രൂ​പ കി​ട്ടാ​നു​ള്ള​താ​യി പ​രാ​തി ന​ൽ​കി​യി​രു​ന്നു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലെ 31 കേ​സു​ക​ൾ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റും.