വാ​യ​ന​യു​ടെ പു​തുവ​ഴി തു​റ​ന്ന് എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് സ്കൂ​ൾ
Thursday, June 20, 2024 4:16 AM IST
വെ​ച്ചൂ​ച്ചി​റ: എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ളി​ൽ വാ​യ​ന​ദി​ന​ത്തി​ൽ ഒ​രു​ക്കി​യ "പു​സ്ത​ക തു​ലാ​സ്' ശ്ര​ദ്ധേ​യ​മാ​യി. കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ പ​ഴ​യ നോ​ട്ട് ബു​ക്കു​ക​ളും പു​സ്ത​ക​ങ്ങ​ളും വി​ദ്യാ​ല​യ​ത്തി​ന് കൈ ​മാ​റി​യ​പ്പോ​ൾ സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത് കൈ ​നി​റ​യെ പു​തി​യ പു​സ്ത​ക​ങ്ങ​ളാ​ണ്.

കു​ട്ടി​ക​ൾ കൊ​ണ്ടു വ​ന്ന പ​ഴ​യ നോ​ട്ട് ബു​ക്കു​ക​ളു​ടെ​യും പു​സ്ത​ക​ങ്ങ​ളു​ടെ​യും തൂ​ക്ക​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ബാ​ല​മാ​സി​ക​ക​ളും ബാ​ല​സാ​ഹി​ത്യ കൃ​തി​ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​തി​നാ​യി​രു​ന്നു പു​സ്ത​ക തു​ലാ​സ് ക്ര​മീ​ക​രി​ച്ച​ത്.

പ​ഴ​യ നോ​ട്ട്ബു​ക്കു​ക​ളും പു​സ്ത​ക​ങ്ങ​ളും ശേ​ഖ​രി​ച്ച് പു​തി​യ പു​സ്ത​ക​ങ്ങ​ളാ​ക്കു​ന്ന പ​രി​പാ​ടി​യി​ലൂ​ടെ കു​ട്ടി​ക​ളെ വാ​യ​ന​യു​ടെ പു​തു​ലോ​ക​ത്തേ​ക്ക് കൈ​പി​ടി​ച്ചു ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​താ​യി വി​ദ്യാ​ല​യ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഒ​രു വ​ർ​ഷം വാ​യി​ക്കു​ന്ന​തി​നു കൈ ​നി​റ​യെ പു​സ്ത​ക​ങ്ങ​ൾ ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ.

കു​ട്ടി​ക​ൾ​ക്ക് ല​ഭി​ച്ച പു​സ്ത​ക​ങ്ങ​ൾ സ്കൂ​ൾ ലൈ​ബ്ര​റി​യി​ലൂ​ടെ കൈ ​മാ​റി വാ​യി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​വും ചെ​യ്തി​ട്ടു​ണ്ട്. 20 കി​ലോ ഗ്രാം ​വ​രെ പ​ഴ​യ പു​സ്ത​ക​ങ്ങ​ളും നോ​ട്ട് ബു​ക്കു​ക​ളും എ​ത്തി​ച്ച കു​ട്ടി​ക​ളു​ണ്ട്. 1000 കി​ലോ ഗ്രാ​മി​ൽ അ​ധി​കം പ​ഴ​യ പു​സ്ത​ക​ങ്ങ​ളും നോ​ട്ട് ബു​ക്കു​ക​ളും കു​ട്ടി​ക​ൾ എ​ത്തി​ക്കു​ക​യു​ണ്ടാ​യി.

പു​സ്ത​ക തു​ലാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ടി.​കെ. ജെ​യിം​സ് നി​ർ​വ​ഹി​ച്ചു. റ​വ. ബൈ​ജു ഈ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സാ​ബു പു​ല്ലാ​ട്ട്, ഡോ. ​മ​നു വ​ർ​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​നു ചാ​ക്കോ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​നി ജോ​ർ​ജ്, മ​ഞ്ജു രാ​ജ്, മു​ഹ​മ്മ​ദ്‌ മു​സ്ത​ഫ, ആ​ർ​സൂ സൂ​സ​ൻ, എ​ച്ച്. ഗോ​പി​ക, ഗൗ​രി എ​സ് നാ​യ​ർ, എ​ൽ​സ അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.