പത്തനംതിട്ട: വായനയിലൂടെ പുതുതലമുറ രാഷ്ട്രബോധം ഉൾകൊള്ളണമെന്നും ഗ്രാമീണ വായനശാലകളെ രാഷ്ട്രീയ വിഭാഗീയതകളിൽനിന്ന് മോചിപ്പിക്കണമെന്നും പത്തനംതിട്ട ഡിസിസി അധ്യക്ഷൻ പ്രഫ. സതീഷ് കൊച്ചുപറന്പിൽ. കെപിസിസി വിചാർ വിഭാഗിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല വായനോത്സവവും വായനാ കുറിപ്പ് മത്സരവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ഡോ. റോയ്സ് മല്ലശേരി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ സാം ചെമ്പകത്തിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഏബ്രഹാം മാത്യു വീരപ്പള്ളി, എ.സുരേഷ് കുമാർ, സാമുവേൽ കിഴക്കുപുറം, ഏലിസബേത്ത് അബു, ജെറി മാത്യു സാം, ദീനാമ്മ റോയ്, ബിനു കെ. സാം, അബ്ദുൽകലാം ആസാദ്, മനോജ് ഡേവിഡ് കോശി, മാത്യു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
ആര്യഭാരതി സ്കൂളിൽ
ഓമല്ലൂർ: ആര്യഭാരതി ഹൈസ്കൂളിൽ വായന വാരാചരണത്തിന്റെ ഉദ്ഘാടനം സ്കൂൾ പ്രധാനധ്യാപകൻ ലിജു ജോർജിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ നിർവഹിച്ചു.
വായനവാരവുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ സ്കൂളിൽ വിവിധ മത്സരങ്ങൾ നടക്കും. സ്റ്റാഫ് സെക്രട്ടറി ഫിബി അഗസ്റ്റസ് മാത്യു, എസ്. അനന്തു, നേവ മറിയം എന്നിവർ പ്രസംഗിച്ചു.
മേരിമാതാ പബ്ലിക് സ്കൂളിൽ
പത്തനംതിട്ട: മേരിമാതാ പബ്ലിക് സ്കൂളിൽ വായനദിനാചരണ പരിപാടികൾ മൗണ്ട് സിയോൻ എഡ്യുക്കേഷൻ ഗ്രൂപ്പ് വൈസ് ചെയർമാൻ സാം ഏബ്രഹാം കലമണ്ണിൽ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസിയ പോൾ സിഎംസി അധ്യക്ഷത വഹിച്ചു.
ദീപിക പത്തനംതിട്ട ബ്യൂറോ ചീഫ് ബിജു കുര്യൻ, മദർ സുപ്പിരീയർ റോസിറ്റ സിഎംസി, വിദ്യാർഥി പ്രതിനിധികളായ ഡോണൽ റേച്ചൽ ഡോൺ, രോഹൻ സജി മാത്യു, അധ്യാപികമാരായ അനില രാജേഷ്, സീനു ആന്റണി എന്നിവർ പ്രസംഗിച്ചു. ലിജി ജോർജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചുങ്കപ്പാറ സെന്റ് ജോർജ് സ്കൂളിൽ
ചുങ്കപ്പാറ: വായന ദിനാചരണത്തിന്റെ ഭാഗമായി ചുങ്കപ്പാറ സെന്റ് ജോർജ് ഹൈസ്കൂളിൽ നടന്ന സമ്മേളനം ദീപിക എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോർജ് തേക്കടയിൽ ഉദ്ഘാടനം ചെയ്തു.
വായന ഇടനാഴി, വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു. കുട്ടികൾക്കായി വാർത്താവതരണ മത്സരം, വാർത്താ വായനാ മത്സരം, കൃതിയും സൃഷ്ടാവും മത്സരവും ക്രമീകരിച്ചു.
ഹെഡ്മാസ്റ്റർ വർഗീസ് ജോസഫിന്റെ അധ്യക്ഷതയിൽ കോട്ടാങ്ങൽ ജുമാഅത്ത് അസിസ്റ്റന്റ് ഇമാം മുഹമ്മദ് സിയാദ്, അനി മാത്യു, ജോസഫ് സി. ജോർജ്, നുജുമുദീൻ, സാലിഷ്, ഇ.ബി. അക്ഷയ്, റാഫാ ബാബു, അൽഫീൻ കുഞ്ഞുമോൻ, ഫാത്തിമ ഷാജി എന്നിവർ പ്രസംഗിച്ചു.
ഓതറ ലിറ്റിൽഫ്ലവർ യുപിഎസിൽ
ഓതറ: ലിറ്റിൽ ഫ്ളവർ യുപിഎസിൽ വായനദിനാചരണം നടത്തി. വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക പ്രവർത്തകൻ ജോൺ പി. ജോൺ സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് സാറാമ്മ ചാക്കോയ്ക്ക് കൈമാറി പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് സാറാമ്മ ചാക്കോ, സ്റ്റാഫ് സെക്രട്ടറി അനീഷ് വി. ചെറിയാൻ, എസ്ആർജി കോ-ഓർഡിനേറ്റർ ജെസ്മി സ്കറിയ, ബിആർസി സ്പെഷൽ അധ്യാപിക ഗിരിജ എന്നിവർ പ്രസംഗിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടി വായനാദിന പ്രതിജ്ഞയെടുത്തു. ക്വിസ്, ചിത്രരചന, ലേഖനം എഴുത്ത് മത്സരങ്ങളും നടത്തി. എൻഎസ്എസ് ടിടിഐയിലെ അധ്യാപക വിദ്യാർഥികൾ പരിപാടികൾക്കു നേതൃത്വം നല്കി.