ദേ​വ​മാ​താ​മാ​സം ബൈ​ബി​ൾ ക്വി​സ്: സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Saturday, June 22, 2024 12:29 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ക്രി​സ്ത്യ​ൻ ലൈ​ഫ് ക​മ്മി​ഷ​നും മ​ധു​രൈ അ​തി​രൂ​പ​ത​യും വി​ദ്വാ ഗ്രൂ​പ്പും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല ദേ​വ​മാ​താ​മാ​സം ബൈ​ബി​ൾ ക്വി​സ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ നി​ർ​വ​ഹി​ച്ചു.

ഇ​ടു​ക്കി സ്വ​ദേ​ശി​നി​യാ​യ ഇ​സ​ബെ​ല്ല ബി​നു ആ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. 25,000 രൂ​പ​യും ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു സ​മ്മാ​നം.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ സാ​ന്‍റി​ന​യാ​ണ് ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. 15,000 രൂ​പ​യും ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു പു​സ്കാ​രം.

ഇ​ടു​ക്കി സ്വ​ദേ​ശി​നി​യാ​യ ട്രീ​സ റെ​ൻ​സ​ണ്‍ മൂ​ന്നാം സ്ഥാ​നം നേ​ടി. 10,000 രൂ​പ​യും ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു സ​മ്മാ​നം.

"ജീ​സ​സ് ദ ​മെ​സ​ഞ്ച​ർ’ എ​ന്ന ആ​പ്പി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. ഫാ. ​ജോ​ണ്‍ പി​ച്ചാ​പി​ള്ളി​ൽ, വി​ദ്വാ ഗ്രൂ​പ്പ് എം​ഡി ലൂ​ക്കാ​സ് ഫെ​ർ​ണാ​ണ്ട​സ്, എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ സ​ത്യ​പ്രി​യ, നി​തി​ൻ സു​ദ​ർ​ശ​ൻ, ജി​ത ഗോ​പി​നാ​ഥ് എ​ന്നി​വ​ർ സ​മ്മാ​ന​ദാ​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.