വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി
Saturday, June 22, 2024 4:21 AM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​ന്‍ പി.​എ​ന്‍. പ​ണി​ക്ക​രു​ടെ സ്മ​ര​ണാ​ര്‍​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന വാ​യ​ന പ​ക്ഷാ​ച​ര​ണ​പ​രി​പാ​ടി​ക​ള്‍​ക്കും തു​ട​ക്ക​മാ​യി.

ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ടൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​ജെ. ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ടി.​കെ.​ജി. നാ​യ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം, വാ​യ​ന അ​നു​ഭ​വം പ​ങ്കു​വ​യ്ക്ക​ല്‍ എ​ന്നി​വ നി​ര്‍​വ​ഹി​ച്ചു.


ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി പി.​ജി. ആ​ന​ന്ദ​ന്‍, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ആ​ര്‍. തു​ള​സീ​ധ​ര​ന്‍ പി​ള്ള, അ​ടൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ബി. ബാ​ബു, അ​ടൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സ​ജി വ​ര്‍​ഗീ​സ്, ബോ​യ്‌​സ് എ​ച്ച്എ​സ് എ​സ് ഹെ​ഡ്മി​സ്ട്ര​സ് സ​ന്തോ​ഷ് റാ​ണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഐ.​വി. ദാ​സി​ന്‍റെ ജ​ന്മ​ദി​ന​മാ​യ ജൂ​ലൈ എ​ഴി​നു അ​വ​സാ​നി​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.