കു​മ്പ​ഴ-​മൈ​ല​പ്ര റോ​ഡി​ൽ വ​ൻ വാ​ഹ​നാ​പ​ക​ടം
Thursday, June 20, 2024 4:07 AM IST
പ​ത്ത​നം​തി​ട്ട: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് വാ​ഗ​മ​ൺ ഭാ​ഗ​ത്തേ​ക്കു പോ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​നം പി​എം റോ​ഡി​ൽ മൈ​ല​പ്ര വ​ട​ക്ക് ജം​ഗ്ഷ​നു സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ വാ​ഹ​നം റോ​ഡ​രി​കി​ലെ ഫു​ട്പാ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

മൈ​ല​പ്ര മാ​ർ കു​ര്യാ​ക്കോ​സ് ആ​ശ്ര​മം പ​ടി​ക്കു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 10.45നാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ന്‍റെ കൈ​വ​രി​ക​ളും വൈ​ദ്യു​ത പോ​സ്റ്റു​ക​ളും ത​ക​ർ​ത്ത് കാ​ർ ഫു​ട്പാ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.


അ​ഞ്ച് യാ​ത്ര​ക്കാ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഇ​വ​ർ ര​ക്ഷ​പ്പെട്ട​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.