പത്തനംതിട്ട: താലൂക്ക് എൻഎസ്എസ് യൂണിയൻ സ്വയം സഹായ സംഘങ്ങൾക്ക് ഒരു കോടി രൂപ വായ്പ വിതരണം ചെയ്തു. പത്തനംതിട്ട താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയും ധനലക്ഷ്മി ബാങ്കും മുഖേനയാണ് വായ്പാ വിതരണം നടത്തിയത്. വായ്പ വിതരണോദ്ഘാടനം യൂണിയൻ ചെയർമാൻ ആർ. ഹരിദാസ് ഇടത്തിട്ട നിർവഹിച്ചു.
എൻഎസ്എസ് രജിസ്ട്രാർ വി.വി. ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. നബാർഡ് ഡിഡിഎം വിഷ്ണു ദാസ് മുഖ്യപ്രഭാഷണം നടത്തി. മന്നം സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റ് മാനേജർ ജി.ശങ്കരൻനായർ, ധനലക്ഷ്മി ബാങ്ക് അസിസ്റ്റന്റ്് മാനേജർ ഷാലാജി, യൂണിയൻ സെക്രട്ടറി വി.ഷാബു, ഇൻസ്പെക്ടർ കെ.എം. മഹേഷ്, വനിതാ യൂണിയൻ പ്രസിഡന്റ് പി.സി. ശ്രീദേവി, യൂണിയൻ കമ്മിറ്റി അംഗങ്ങളായ എൻ.ആർ. വിജയകുറുപ്പ്,
കെ. സരോജ് കുമാർ, എം. അജിത്ത്, അഖിലേഷ് എസ്. കാരാട്ട്, പ്രദീപ്കുമാർ, രാജീവ് കുമാർ, ബി. ബാലചന്ദ്രകുമാർ പ്രതിനിധിസഭാംഗങ്ങളായ രഘുനാഥ് മാമൂട്, ജി. കൃഷ്ണകുമാർ, പി.എസ്. മനോജ് കുമാർ, പി.ആർ. മുരളീധരൻ നായർ എന്നിവർ പ്രസംഗിച്ചു.