മി​ഴി ഗ്ര​ന്ഥ​ശാ​ലയിൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Monday, September 23, 2024 4:58 AM IST
ചക്കുവള്ളി: ച​ക്കു​വ​ള്ളി മി​ഴി ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം മി​ഴി ഓ​ണം 2024 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ചു. ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സാം​സ്കാ​രി​ക സ​മ്മേ​ള​നം ഗാ​ന​മേ​ള എ​ന്നി​വ​യും ന​ട​ന്നു.വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പി​ച്ച ഗ്ര​ന്ഥ​ശാ​ല അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​ശ്യാ​മ​ള​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ക്ക​ര​യി​ൽ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ശൂ​ര​നാ​ട് വ​ട​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ, അം​ഗം സു​നി​ത ല​ത്തി​ഫ്‌ സ​മ്മാ​ദാ​നം നി​ർ​വ​ഹി​ച്ചു. ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി എം. ​സു​ൽ​ഫി​ഖാ​ൻ റാ​വു​ത്ത​ർ, ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ പ​ർ​വി​ൻ​ഖാ​ൻ. ബി​ജു ഹ​നീ​ഫ, ഇ​ർ​ഷാ​ദ് ക​ണ്ണ​ൻ ല​ത്തീ​ഫ് പെ​രും​കു​ളം, റെ​ജീ​വ് പ്ലാ​മൂ​ട്ടി​ൽ, ഷ​ബ്ന റി​യാ​സ്, മ​ധു സാ​ന്ദീ​പ​നി, അ​ക്ക​ര​യി​ൽ ഷെ​ഫീ​ക്ക്‌, ഹ​ർ​ഷ ഫാ​ത്തി​മ എ​ന്നി​വ​ർ പ്രസംഗി​ച്ചു.