കൊട്ടിയം പൗരവേദി ബാലിക സദനത്തിൽ ഓണം ആഘോഷിച്ചു
1455551
Monday, September 23, 2024 4:58 AM IST
കൊട്ടിയം: അസീസി വിനയാലയിലെ അമ്മമാർക്കും പിഎസ് ബാലികാ സദനത്തിലെ കുഞ്ഞുങ്ങൾക്കൊപ്പം കൊട്ടിയം പൗരവേദി ഓണം ആഘോഷിച്ചു.
പൗരവേദി പ്രസിഡന്റ് വിളക്ക് കൊളുത്തി തുടക്കം കുറിച്ചു. കൊല്ലം ദ്രാവിഡൻസിന്റെ നാടൻ പാട്ടും കൊട്ടിയത്തെ മികച്ച ഗായകരുടേയും കുട്ടികളുടേയും പൗരവേദി അംഗങ്ങളുടേയും ഗാനങ്ങളും സംഗീതത്തിന്റെ മായിക പ്രപഞ്ചം സൃഷ്ടിച്ചു. കുട്ടികളുടെ സംഘ നൃത്തം അവതരിപ്പിച്ചു.
കുഞ്ഞുങ്ങൾക്ക് പൗരവേദി പ്രവർത്തകർ ഓണ കോടി നൽകി. ആഘോഷങ്ങളുടെ ഉദ്ഘാടനം കൊല്ലം സ്പെഷൽ ബ്രാഞ്ച് അസി. പോലീസ് കമ്മിഷണർ എ .പ്രദീപ്കുമാർ നിർവഹിച്ചു. പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ. അജിത്കുമാർ അധ്യക്ഷത വഹിച്ചു.
ഓണക്കോടി വിതരണം കൊട്ടിയം ഡോൺബോസ്കോ കോളജ് ഡയറക്ടർ റവ. ഡോ. ബോബിയും കുട്ടികൾക്കുള്ള വിതരണം കൊട്ടിയം ട്രാൻസിറ്റ് ഹോം പോലീസ് സബ് ഇൻസ്പെക്ടർ സുജിത് ജി . നായരും നിർവഹിച്ചു.
ഫ്രണ്ട്സ് ഓഫ് ഉമയനല്ലൂർ പ്രവാസി സംഘടനയുടെ പ്രസിഡന്റ് അഡ്വ. നജിമുദീൻ, പി.എസ്, ബാലിക സദനം ഡയറക്ടർ സിസ്റ്റർ ശാലിനി, പൗരവേദി ട്രഷറർ സാജൻ കവറാട്ടിൽ, പ്രോഗ്രാം കോ ഓർഡിനേറ്റർ ജോൺ മോത്ത, ആക്ടിംഗ് സെക്രട്ടറി നൗഷാദ് പാട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
എ .പ്രദീപ്കുമാറിനെ പൗരവേദി പൊന്നാട അണിയിച്ച് ആദരിച്ചു. ഓണ സദ്യയോടെ ആഘോഷം സമാപിച്ചു.