യു​വ​തി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ
Monday, September 23, 2024 4:58 AM IST
കൊ​ല്ലം: യു​വ​തി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ആ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. ക​ല്ലേ​ലി​ഭാ​ഗം കോ​ട്ട​വീ​ട്ടി​ൽ വ​ട​ക്ക​തി​ൽ ശ്രീ​ജി​ത്ത്(35) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 11 ന് ​യു​വ​തി​യു​ടെ വീ​ട്ടി​ൽ വ​യ​റിം​ഗ് സം​ബ​ന്ധ​മാ​യ ജോ​ലി​ക്കെ​ത്തി​യ പ്ര​തി വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് യു​വ​തി​യെ ക​ട​ന്ന് പി​ടി​ച്ച​താ​യാ​ണ് പ​രാ​തി.


യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്‌​പെ​ക്ട​ർ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ ഷെ​മീ​ർ, ഷാ​ജി​മോ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.