കൊട്ടാരക്കര: ഒറ്റക്കു താമസിച്ചിരുന്ന റിട്ട.എസ് ഐയെ വീടിനോട് ചേർന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളക്കട കിഴക്ക്-കുറ്ററ-ഇരുവേലിക്കൽ നെടുവേലിതുണ്ടിൽ അജികുമാർ (58) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏതാനുംനാൾ മുമ്പ് ഭാര്യ മരിച്ചിരുന്നു. വിവാഹിതയായ മകൾ ഭർതൃവീട്ടിലാണ് താമസം. കഴിഞ്ഞ ദിവസം മകൾ വന്നപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.മൃതദേഹത്തിന് മൂന്നു ദിവസം പഴക്കമുണ്ടെന്നാണ് അനുമാനം .പുത്തൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.