ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ൽ 23 ന്
Saturday, September 21, 2024 6:09 AM IST
കൊ​ല്ലം: ഓ​യൂ​രി​ൽ ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​താ​വി​ന്‍റെ ര​ഹ​സ്യ​മൊ​ഴി 23 ന് ​രേ​ഖ​പ്പെ​ടു​ത്തും. കൊ​ട്ടാ​ര​ക്ക​ര ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി - ര​ണ്ടി​ലെ മ​ജി​സ്ട്രേ​റ്റ് സി.​ബി. രാ​ജേ​ഷ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

കേ​സ് അ​ന്വേ​ഷി​ച്ച ക്രൈം ​ബ്രാ​ഞ്ച് സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ ഡി​വൈ​എ​സ്പി എം.​എം. ജോ​സി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി പി​താ​വി​ന്‍റെ ര​ഹ​സ്യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. മൊ​ഴി കൊ​ല്ല​ത്തെ വി​ചാ​ര​ണ കോ​ട​തി​ക്ക് കൈ​മാ​റും.