കൊട്ടാരക്കര: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ (എകെപിബിഎ) താലൂക്ക് സമ്മേളനവും കുടുംബ സംഗമവും ഇന്ന് വൈകുന്നേരം നാലിന് ഹോട്ടൽ പൂർണപ്രകാശ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികളായ എസ്. അജയകുമാർ, മാത്യു അലക്സ് എന്നിവർ അറിയിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഗോപു ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് വി. വർഗീസ് നെടിയവിള അധ്യക്ഷത വഹിക്കും. ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.