ചികിത്സാ സഹായം തേടുന്നു
1478068
Sunday, November 10, 2024 7:57 AM IST
പയ്യാവൂർ: കഴിഞ്ഞ തിരുവോണ ദിനത്തിൽ പരിയാരം ഗവ. ആയുർവേദ മെഡിക്കൽ കോളജിന് സമീപം നടന്ന റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഏരുവേശി മുയിപ്രയിലെ എം. രാജീവന്റെ തുടർചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു.
നിർധന കുടുംബാംഗമായ രാജീവന്റെ ചികിത്സക്ക് പണം കണ്ടെത്താനായി ഏരുവേശി പഞ്ചായത്ത് അംഗം എം.ഡി. രാധാമണി ചെയർപേഴ്സണായും പി. സദാനന്ദൻ കൺവീനറായും ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തി വരുന്നുണ്ട്.
രാജിവനെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സഹായമായി സന്മനസുള്ള എല്ലാവർക്കും സാധ്യമാകുന്ന തുക കേരള ഗ്രാമീണ ബാങ്കിന്റെ ഏരുവേശി ശാഖയിലുള്ള ചികിത്സാ സഹായ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് നൽകാവുന്നതാണ്. A/C No: 40495101042003. IFSC: KL GB0040495.