ഉളിക്കൽ-പാറപ്പുറം റോഡ് അടിയന്തരമായി ശരിയാക്കണം
1478219
Monday, November 11, 2024 5:29 AM IST
ഉളിക്കൽ: ജൽജീവൻ മിഷൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച ഉളിക്കൽ വില്ലേജ് ഓഫസ്-പാറപ്പുറം-ടാക്കീസ് റോഡ് അടിയന്തരമായി ശരിയാക്കണമെന്ന് മുസ്ലിം ലീഗ്.
പൈപ്പിടൽ പൂർത്തിയായാൽ റോഡ് പൂർവ സ്ഥിതിയിലാക്കേണ്ടത് ജൽജീവൻ മിഷന്റെ ഉത്തരവാദിത്വമാണ്. എന്നാൽ, കുത്തിപ്പൊളിച്ച ഭാഗത്ത് വാട്ടർ അഥോറിറ്റി ഇതുവരെയും യാതൊരു പ്രവൃത്തിയും ആരംഭിച്ചിട്ടില്ല. വാട്ടർ അഥോറിറ്റി പ്രവൃത്തി പൂർത്തിയാക്കാത്തത് കാരണം റോഡിന് പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിക്കാൻ കഴിയാതെ വന്നു.
ഇരിക്കൂർ മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ടി.എൻ.എ. കാദർ, മണ്ടലം സെക്രട്ടറി എ. അഹമ്മദ് കുട്ടി ഹാജി, പഞ്ചായത്ത് അംഗം ആയിഷ ഇബ്രാഹിം, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് സി.പി. മുഹമ്മദ് ദാവൂദ്, യൂത്ത്ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സി.പി. അൻവർ, ഉളിക്കൽ ശാഖ ട്രഷർ എ. അബ്ദുൾ കാദർ, ആർ.പി. ദാവൂദ് എന്നിവർ സ്ഥലം സന്ദർശിച്ചു.