ക​ണ്ണൂ​ർ: പ​ണം ക​ടം വാ​ങ്ങി തി​രി​ച്ചു​കൊ​ടു​ക്കാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ൽ യു​വാ​വി​നെ​യും കു​ടും​ബ​ത്തെ​യും കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ.

കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ടി.​എ.​സ​മീ​ർ (34), എം. ​അ​ബ്ദു​ള്ള (41), കു​ന്പ​ള സ്വ​ദേ​ശി എം.​കെ. സെ​യ്ദ​ലി(30) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച രാത്രി ഏ​ഴി​ന് താ​വ​ക്ക​ര ഐ​ഒ​സി​ക്ക​ടു​ത്താ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ന​ഗ​ർ സ്വ​ദേ​ശി പി.​മു​ഹ​മ്മ​ദ് ഷാ​ബി​റി​നെ​യും ഭാ​ര്യ​യെ​യും മൂ​ന്നു വ​യ​സു​ള്ള മ​ക​നേ​യു​മാ​ണ് താ​വ​ക്ക​ര​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് വ​ച്ച് മ​ർ​ദി​ച്ച് ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി ത​ട്ടി​ക്കൊ​ണ്ടു​പോ​വാ​ൻ ശ്ര​മി​ച്ച​ത്. ബ​ഹ​ളം​വ​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടി​യ​പ്പോ​ൾ ഇ​വ​ർ യു​വാ​വി​നെ​യും കു​ടും​ബ​ത്തെ​യും ഉ​പേ​ക്ഷി​ച്ച് കാ​റി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​സ്ഐ മാ​രാ​യ സ​വ്യ​സാ​ചി, ഷ​മീ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്ര​തി​ക​ളെ പി​ടി​കൂ​ടി.

പ്ര​തി​ക​ളു​ടെ കൈ​യി​ൽ​നി​ന്ന് വാ​ങ്ങി​യ പ​ണം തി​രി​ച്ച് കൊ​ടു​ക്കാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ൽ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ക്കാ​നാ​യി​രു​ന്നു​ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.