പ​യ്യ​ന്നൂ​ർ: എ​സ്ഐ ച​മ​ഞ്ഞ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​ണം ത​ട്ടി​യ വി​രു​ത​ൻ പി​ടി​യി​ൽ. ത​ളി​പ്പ​റ​മ്പ് ച​വ​ന​പ്പു​ഴ സ്വ​ദേ​ശി ജ​യ്സ​നാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ത​ളി​പ്പ​റ​മ്പ്, പി​ലാ​ത്ത​റ, പ​യ്യ​ന്നൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തി പ​ണം ത​ട്ടി​യെ​ടു​ത്ത​യാ​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ഹൈ​വേ പോ​ലീ​സി​ലെ എ​സ്ഐ ജ​യ്സ​നാ​ണെ​ന്നും വ​ണ്ടി​ക്കൂ​ലി കൊ​ടു​ക്കാ​ൻ 410 രൂ​പ ന​ൽ​ക​ണ​മെ​ന്നും ര​ണ്ടു മി​നി​ട്ടി​ന​കം തി​രി​ച്ചു ത​രാ​മെ​ന്നും പ​റ​ഞ്ഞ് വ്യാ​പാ​രി​ക​ളെ സ​മീ​പി​ക്കു​ന്ന​തി​ന്‍റെ നി​രീ​ക്ഷ​ണ കാ​മ​റ​ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ആ​റി​ന് രാ​ത്രി ഒ​മ്പ​തോ​ടെ പ​യ്യ​ന്നൂ​ർ പെ​രു​മ്പ​യി​ലെ ഫ്രൂ​ട്ട്സ് ക​ട​യി​ൽ​നി​ന്നും ഇ​ത്ത​ര​ത്തി​ൽ 420 രൂ​പ വാ​ങ്ങി ച​തി​ച്ച​താ​യു​ള്ള പ​യ്യ​ന്നൂ​ർ മ​മ്പ​ലം സ്വ​ദേ​ശി കെ.​കെ. രാ​ജു​വി​ന്‍റെ പ​രാ​തി​യി​ൽ പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നി​ട​യി​ൽ ത​ളി​പ്പ​റ​മ്പ് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ത​ട്ടി​പ്പ് ആ​വ​ർ​ത്തി​ക്ക​വേ വ്യാ​പാ​രി​ക​ളാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പി​ച്ച​ത്. ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് പ​യ്യ​ന്നൂ​ർ പോ​ലീ​സി​ന് കൈ​മാ​റി​യ ഇ​യാ​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഇ​ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.