സിപിഎം പെരിങ്ങോം ഏരിയാ സമ്മേളനം സമാപിച്ചു
1478070
Sunday, November 10, 2024 7:57 AM IST
ചെറുപുഴ: ക്വാറി മാഫിയയുടെ പ്രകൃതി ചൂഷണം അവസാനിപ്പിക്കണമെന്ന് സിപിഎം പെരിങ്ങോം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. റബർ വിലയിടിവ് തടയുക, വന്യജീവികളുടെ കാർഷിക മേഖലയിലെ കടന്നാക്രമണം പ്രതിരോധിക്കുക, ഗ്രാമീണ മേഖലയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
ഏരിയാ സെക്രട്ടറിയായി പി. ശശിധരനെ തെരെഞ്ഞെടുത്തു. കാക്കയംചാൽ കേന്ദ്രീകരിച്ച് റെഡ് വോളന്റിയർ മാർച്ചും ബഹുജന പ്രകടനവും നടന്നു. പൊതുസമ്മേളനം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി. ശശിധരൻ അധ്യക്ഷത വഹിച്ചു. കെ.ഡി. അഗസ്റ്റിൻ പ്രസംഗിച്ചു.