കെഎസ്എസ്പിഎ ഇരിക്കൂർ നിയോജക മണ്ഡലം സമ്മേളനം
1478058
Sunday, November 10, 2024 7:56 AM IST
ശ്രീകണ്ഠപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ഇരിക്കൂർ നിയോജക മണ്ഡലം സമ്മേളനം ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ദിനേശൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ശ്രീകണ്ഠപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.വി. രാമകൃഷ്ണൻ മുതിർന്ന അംഗങ്ങളെ ആദരിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.ജെ. സ്റ്റീഫൻ, കെപിഎസ്ടിഎ സബ് ജില്ലാ പ്രസിഡന്റ് അരവിന്ദ് സജി, പി.പി. ചന്ദ്രാംഗതൻ, എം.പി. കുഞ്ഞിമൊയ്തീൻ, നാരായണൻ കൊയിറ്റി, ജോസ് അഗസ്റ്റിൻ, കെ.സി. ജോൺ എന്നിവർ പ്രസംഗിച്ചു. ക്ഷമാശ്വാസ കുടിശിക അനുവദിക്കണമെന്നും പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഡോ. വി.എ. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. പി.ടി. കുര്യാക്കോസ്, അപ്പു കണ്ണാവിൽ, ജേക്കബ് വളയത്ത്, കെ. ദിവാകരൻ, പി.സി. മറിയാമ്മ എന്നിവർ പ്രസംഗിച്ചു.
സംഘടനാ ചർച്ച ജില്ലാ സെക്രട്ടറി കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. ജോസഫിന വർഗീസ് അധ്യക്ഷത വഹിച്ചു. ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് പെൻഷൻകാരുടെ വമ്പിച്ച പ്രകടനവും നടന്നു. ഭാരവാഹികളായി ജോസഫ് സഖറിയാസ്-പ്രസിഡന്റ്, കെ. ബാബു-സെക്രട്ടറി, കെ.സി. ജോൺ-ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.