റോഡ് നവീകരണത്തിനായി പിച്ചച്ചട്ടി സമരം നടത്തി
1467779
Saturday, November 9, 2024 7:24 AM IST
ഇരിട്ടി: ഉളിക്കൽ പഞ്ചായത്ത് ഓഫീസിനു തൊട്ടടുത്തുള്ള വില്ലേജ് ഓഫീസ് റോഡ് തകർന്ന് ഗതാഗതം ദുഷ്കരമായിട്ടും അറ്റകുറ്റപ്പണി നടത്താതതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്-എം ഉളിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് റോഡിൽ പിച്ചച്ചട്ടി സമരം നടത്തി.
ഈ റോഡിലൂടെയുള്ള ഇരുചക്രവാഹന യാത്ര ഞാണിൻമേൽ കളിയാണെന്ന് കേരള കോൺഗ്രസ്-എം പ്രവർത്തകർ ചൂണ്ടിക്കാട്ടി. നിരവധി തവണ പഞ്ചായത്തധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഭരണപക്ഷും പ്രതിപക്ഷവും ചെറുവിരൽ പോലും അനക്കിയില്ലെന്ന് കേരള കോൺഗ്രസ്-എം കുറ്റപ്പെടുത്തി.
ടി.എൽ. ആന്റണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അപ്പച്ചൻ കുമ്പക്കൽ അധ്യക്ഷത വഹിച്ചു. ജോളി പുതുശേരി, ഇമ്മാനുവൽ ഉളിക്കൽ, ബാബു കല്ലുപുര, മാത്യു വടക്കേൽ എന്നിവർ പ്രസംഗിച്ചു. റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിലേക്ക് സമരം നടത്തുമെന്നു കേരള കോൺഗ്രസ്-എം മുന്നറിയിപ്പ് നൽകി.