എടൂർ വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ് പ്രയാണം ആരംഭിച്ചു
1467778
Saturday, November 9, 2024 7:24 AM IST
എടൂർ: എടൂർ വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ് പ്രയാണം ആരംഭിച്ചു. നെടുമുണ്ടയിൽ പുനർനിർമിച്ച വിശുദ്ധ യൂദാശ്ലീഹായുടെ തീർഥാടന കേന്ദ്രത്തിൽ പ്രതിഷ്ഠിക്കാനായി റോമിൽ നിന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി എത്തിച്ച തിരുശേഷിപ്പുമായി ഇന്നലെ എടൂരിലെ ഏഴു കേന്ദ്രങ്ങളിലേക്ക് നടത്തിയ പ്രയാണത്തിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു.
എടൂർ പള്ളിയിൽ നടന്ന പ്രാർഥന ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. തോമസ് വടക്കേമുറിയിൽ നേതൃത്വം നൽകി. അസി. വികാരി ഫാ. തോമസ് പൂകമല തിരുശേഷിപ്പ് വഹിച്ചുകൊണ്ടുള്ള യാത്രയ്ക്ക് നേതൃത്വം നൽകി.
നസ്രത്തുകുന്ന് തെയ്യംപാടി പന്തൽ, കോളിക്കടവ് പള്ളി, തോട്ടംകവല, ആവിലാപ്പള്ളി, ഉരുപ്പുംകുണ്ട് കുരിശു പള്ളി, കമ്പനി നിരത്ത് കവല, മുണ്ടയംപറമ്പ് എന്നിവിടങ്ങളിൽ സ്വീകരണത്തിന് ശേഷം തിരികെ പള്ളിയിൽഎത്തി.