ഡയാലിസിസ് മെഷീനുകൾകക്കായി കേരള ഗ്രാമീൺ ബാങ്ക് ധനസഹായം നല്കി
1467777
Saturday, November 9, 2024 7:24 AM IST
കണ്ണൂർ: കേരള ഗ്രാമീൺ ബാങ്ക് കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൽ (സിഎസ് ആർ) നിന്നും ഡയാലിസിസ് മെഷീനുകൾ വാങ്ങുന്നതിനായി തുക അനുവദിച്ചു. ചെറുകുന്ന് കനോഷ്യൻ ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ സൊസൈറ്റിക്ക് അഞ്ചുലക്ഷം രൂപയാണ് നല്കിയത്.
കേരള ഗ്രാമീൺ ബാങ്ക് കണ്ണൂർ (വൺ) റീജണൽ മാനേജർ കെ.ആർ. ബിന്ദു തുക കൈമാറി. സൊസൈറ്റിയുടെ ചെറുകുന്ന് വൈസ് പ്രസിഡന്റ് സിസ്റ്റർ മേരി ജോസഫ്, ബാങ്ക് ചെറുകുന്ന് ശാഖാ മാനേജർ അരുൺ ചന്ദ്രശേഖർ, അസിസ്റ്റന്റ് മാനേജർ കെ.ജി. നീതു, മാർക്കറ്റിംഗ് ഓഫീസർ കെ.പി. നിധിൻ തുടങ്ങിയവർ പങ്കെടുത്തു.