ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം ത​യാ​റാ​ക്കി​യ അ​ധ്യാ​പ​ക​നെ പി​രി​ച്ചു വി​ട്ടു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള മ​ഞ്ചേ​ശ്വ​രം കാ​ന്പ​സി​ലെ എ​ൽ​എ​ൽ​ബി അ​സി.​പ്ര​ഫ​സ​റാ​യ എ​റ​ണാ​കു​ളം കോ​ല​ഞ്ചേ​രി സ്വ​ദേ​ശി ഷെ​റി​ൻ സി.​എ​ബ്രാ​ഹ​ത്തെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. ര​ണ്ടു​വ​ർ​ഷ​മാ​യി മ​ഞ്ചേ​ശ്വ​രം കാ​ന്പ​സി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ 28 നാ​യി​രു​ന്നു മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി കോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഇ​ന്‍റേ​ണ​ൽ പ​രീ​ക്ഷ ന​ട​ന്ന​ത്. ഹ്യൂ​മ​ൻ റൈ​റ്റ്സ് ലോ ​ആ​ൻ​ഡ് പ്രാ​ക്ടീ​സ് എ​ന്ന പ​രീ​ക്ഷ​യു​ടെ പാ​ർ​ട്ട് ബി​യി​ലെ ചോ​ദ്യ​മാ​ണ് ന​വീ​ൻ ബാ​ബു​വി​നെ​ക്കു​റി​ച്ചാ​യ​ത്. ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​ത് ചൂ​ണ്ടി​കാ​ണി​ക്കു​വാ​നും അ​ത് മ​നു​ഷ്യാ​വ​കാ​ശ​പ​ര​മാ​യ വ​ശ​ങ്ങ​ളി​ലൂ​ടെ എ​ഴു​തു​വാ​നു​മാ​യി​രു​ന്നു ചോ​ദ്യ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ൽ, ഉ​ച്ച​ക്ക് ഒ​ന്നോ​ടെ ആ​രം​ഭി​ച്ച പ​രീ​ക്ഷ​യി​ൽ 1.45 ആ​യി​രു​ന്ന​പ്പോ​ൾ ഇ​ട​തു​പ​ക്ഷ​സം​ഘ​ട​ന​യി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി ചോ​ദ്യ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന്, ചോ​ദ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ച്ച്ഒ​ഡി​ക്കും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ളി​ൽ ചി​ല​ർ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു.

അ​ധ്യാ​പ​ക​നോ​ട് വി​ശ​ദീ​ക​ര​ണം പോ​ലും ചോ​ദി​ക്കാ​തെ ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നി​ന് ഇ​നി ജോ​ലി ചെ​യ്യാ​ൻ വ​രേ​ണ്ട​തി​ല്ലെ​ന്ന് ഫോ​ണി​ലൂ​ടെ കോ​ള​ജ് അ​ധി​കൃ​ത​ർ ഷെ​റി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ, സ​മ​കാ​ലി​ക പ്ര​സ​ക്തി​യു​ള്ള ഒ​രു വി​ഷ​യം കു​ട്ടി​ക​ൾ​ക്ക് ചോ​ദ്യ​മാ​യി ന​ല്കി​യ​ത​ല്ലാ​തെ യാ​തൊ​രു​വി​ധ രാ​ഷ്‌​ട്രീ​യ​വും ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധ്യാ​പ​ക​നാ​യ ഷെ​റി​ൻ സി. ​അ​ബ്രാ​ഹം പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ​ിച്ചു

ക​ണ്ണൂ​ർ: ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ ക്യാ​മ്പ​സ് ഡ​യ​റ​ക്ട​ർ ഷീ​ന ഷു​ക്കൂ​റി​നെ​യും സ​ർ​വ​ക​ലാ​ശാ​ല ഇ​ട​തു​പ​ക്ഷ അ​ധി​കാ​ര ലോ​ബി​യെ​യും വ​ള​രെ​യ​ധി​കം അ​സ്വ​സ്ഥ​പ്പെ​ടു​ത്തു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​ത് അ​ധ്യാ​പ​ക​നെ പു​റ​ത്താ​ക്കി​യ​തെ​ന്ന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റേ​ഴ്സ് ഫോ​റം ക​ൺ​വീ​ന​ർ ഡോ. ​ഷി​നോ പി ​ജോ​സ്. ഇ​ത് പ്ര​തി​ഷേ​ധ​ക​ര​മാ​ണ്.

കേ​ര​ള​ത്തി​ലെ അ​ക്കാ​ദ​മി​ക് സ​മൂ​ഹം പു​റ​ത്താ​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​ന്‍റെ കൂ​ടെ​യാ​ണ്. വൈ​സ് ചാ​ൻ​സ​ല​റെ സെ​ന​റ്റേ​ഴ്സ് ഫോ​റം പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.