ചെ​റു​പു​ഴ: പെ​രി​ങ്ങോം - വ​യ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഉ​ത്സ​വാ​ഘോ​ഷ മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​മാ​യി ന​ട​പ്പാ​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ങ്ങോം താ​ലൂ​ക്കാ​ശു​പ​ത്രി യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ആ​രാ​ധ​നാ​ല​യ ഭാ​ര​വാ​ഹി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, സ​ന്ന​ദ്ധ പ്ര​വൃ​ത്ത​ക​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ യോ​ഗം ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു രാ​ജ​ൻ​കു​ട്ടി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​ര​വീ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​ങ്ക​ജാ​ക്ഷ​ൻ, കെ. ​സ്വ​പ്ന, ഇ.​വി. സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. രാ​ജീ​വ് ക്ലാ​സെ​ടു​ത്തു. ആ​രോ​ഗ്യ ശു​ചി​ത്വ മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഹ​രി​ത പെ​രു​മാ​റ്റ ച​ട്ട​വും ഉ​ത്സ​വാ​ഘോ​ഷ വേ​ള​യി​ൽ പൂ​ർ​ണ​മാ​യി പാ​ലി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.